തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതി യോഗമാണ് തീരുമാനമെടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രങ്ങളാണ് ഒരാഴ്ച കൂടി തുടരുന്നത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്.
കൃത്യമായ ടെസ്റ്റുകള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നില്‍ക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിലയിരുത്തല്‍. പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News