മുകേഷിനെതിരെ ചൂരല്‍ പ്രതിഷേധവുമായി കെ.എസ്.യു

കൊല്ലം: ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കൊല്ലം എം.എല്‍.എ എം മുകേഷിനെതിരേ പ്രതിഷേധവുമായി കെ.എസ്.യു രംഗത്ത്. എം.എല്‍.എയുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ചൂരലുമായി പ്രകടനം നടത്തി.

പെരുമാറ്റം തിരുത്തിയില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും കെ.എസ്.യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് സന്നാഹം ഓഫീസിന് മുന്നിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലത്തു നിന്നു വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് മുകേഷ് പരുഷമായി സംസാരിച്ചത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News