കാസര്‍കോട്: കാസര്‍ഗോട്ട് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഉളിയത്തടുക്കയിലാണ് സംഭവം. പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗണ്‍സിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി പീഡനത്തിരയായതായാണ് വ്യക്തമായത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലുള്ള ആളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷത്തിലാണ് കുട്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News