NationalNews

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 27 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി ഉയര്‍ന്നു.

രാജ്യത്ത് 15,712 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,231 പേര്‍ രോഗവിമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ 14 ദിവസമായി 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.86 ലക്ഷം കോവിഡ് സാന്പിള്‍ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ശനിയാഴ്ച മാത്രം 37000 പരിശോധനകള്‍ നടന്നുവെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം നടന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker