ആലപ്പുഴ: ആലപ്പുഴയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഹരിപ്പാട് ആണ് സംഭവം നടന്നത്. രാഹുല്‍ ഭവനം ഹരികുമാര്‍ മിനി ദമ്പതികളുടെ മകള്‍ ഹരിത (23)യാണ് മരിച്ചത്.
ഹരിതയുടെ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് കണക്ഷന്‍ നല്‍കിയിരുന്ന വൈദ്യുതലൈന്‍ കിടപ്പുമുറിയിലിരുന്ന സ്റ്റീല്‍ അലമാരയില്‍ ഉരസി വൈദ്യുതി അലമാരയിലേക്ക് പ്രവഹിച്ചു. ഈ സമയം വസ്ത്രം എടുക്കുന്നതിനായി അലമാര തുറന്ന ഹരിതക്ക് ശക്തമായ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.
സംഭവം നടന്ന് ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതി പ്രസവസംബന്ധമായ ചികിത്സകള്‍ക്ക് വേണ്ടി വീട്ടിലെത്തിയതായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News