Home-bannerKeralaNews
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.
55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News