KeralaNews

ഒഴിവുള്ളത് 1522 കിടക്കകൾ, പുറത്തിറങ്ങിയാൽ കർശന നടപടിയെന്ന് പോലീസ്,എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളിൽ 1784 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 586 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 28 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1049 കിടക്കൾ ഒഴിവുണ്ട്.

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ സജ്ജമാക്കിയ മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ 18 പേർ ചികിത്സയിലുണ്ട് .ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 626 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 452 പേർ ചികിത്സയിലാണ്.

ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 174 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പന്ത്രണ്ട് സർക്കാർ ആശുപത്രികളിലായി 1045 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 746 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 299 കിടക്കകളും ലഭ്യമാണ്.

സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുളള സമ്പൂർണ്ണ ലോക്ക്ഡൗണിലെ നിർദ്ദേശങ്ങൾ കൊച്ചി സിറ്റിയിൽ കർശനമായി നടപ്പാക്കുമെന്ന് ഇൻസ്പെട്കർ ജനറൽ ആൻഡ് കമ്മീഷണർ ഓഫ് പോലീസ് സി.എച്ച് നാഗരാജു ഐ പി എസ് .കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ
പ്രതിരോധനടപടികളുടെ ഭാഗമെന്നോണം ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്നും , അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് വീട്ടിലെ ഒരു അംഗം മാത്രം പുറത്ത് പോയി വരണം.

കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ ലംഘിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ 2005 – ലെ ദുരന്ത നിവാരണ നിയമം , 2020 – ലെ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് കൂടാതെ ഇൻഡ്യൻ ശിക്ഷാനിയമം എന്നീവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ്സ് എടുക്കുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു . അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും , അവശ്യ സേവനം ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടത്തിയിട്ടുണ്ട് . കൊച്ചി കമ്മീഷണറേറ്റിന്റെ അതിർത്തികളിൽ ശക്തമായ വാഹന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

ലോക്ഡൗണുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകളിൽ പറയും പ്രകാരമുളള അവശ്യ സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളും , ഓഫീസുകളും തടസ്സമില്ലാതെ പ്രവർത്തിക്കും . അവശ്യ സാധനങ്ങൾ വില്ക്കുന്ന കടകളും മറ്റും രാത്രി 7.30 മണിക്ക് അടയ്ക്കുന്നത് ഉറപ്പാക്കും . വിവിധ വകുപ്പ് ജീവനക്കാർ അവശ്യ സേവനം നല്കുന്ന സ്വകാര്യ സ്ഥാപ നങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് തിരിച്ചറിയൽ രേഖകളുമായി യാത്ര ചെയ്യാവുന്നതാണ്.

കോവിഡ് വാക്സിനേഷന് പോകുന്നവർ രജിസ്റ്റർ ചെയ്ത രേഖകൾ കൈയ്യിൽ കരുതേണ്ടതാണ് . മറ്റ് സംസ്ഥാനങ്ങളിലേക്കും , രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ട്രെയിൻ , വിമാന ടിക്കറ്റുകൾ കാണിക്കേണ്ടതാണ് . അന്തർ സംസ്ഥാന ചരക്ക് ഗതാഗത്തിന് തടസ്സമില്ല . വിവാഹം , മരണാനന്തര ചടങ്ങ് എന്നിവയിൽ പങ്കെടുക്കുന്നരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ടാക്സികൾ , ഓട്ടോകൾ എന്നിവ അടിയന്തിര ആശുപ്രതി യാത്രയ്ക്കും വിമാന ട്രെയിൻ യാത്രികരെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാം . അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട് . ആൾക്കൂട്ടമുണ്ടാകുന്ന ഒരുതരത്തിലുളള കൂട്ടായ്മകളും അനുവദിക്കുന്നതല്ല .

അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെയും , ക്വാറന്റയിൻ ലംഘിക്കു ന്നവർക്കെതിരെയും കർശന നിയമ നടപടികൾ തുടരും . എല്ലാവരും ഇരട്ട മാസ്ക് ധരിക്കേണ്ടതാണ് . നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ
വാഹനങ്ങൾ പിടിച്ചെടുക്കുന്നതും , മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രസ്തുത വാഹനങ്ങൾ വിട്ടുകൊടുക്കുന്നതുമല്ല .

ഇത്തരത്തിൽ ബന്തവസിൽ എടുക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനു കൈമാറുന്നതാണ് . കേസുകളിൽ ഉൾപ്പെടുന്നവർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല . സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്താതും , സാമൂഹ്യ അകലം പാലിക്കാത്തതും സന്ദർശകരുടെ ലിസ്റ്റ് പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും കൊച്ചി പോലീസ് കമ്മീഷണർ അറിയിച്ചു .

ഓക്സിജൻ സിലിണ്ടറുകൾ , ഓക്സി ടാങ്കറുകൾ , ഡോക്ടർമാർ , നഴ്സ്മാർ , പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്ക് സുഗമമായ യാത യ്ക്കായി ബാരിക്കേഡ് വെച്ച ഫാസ്റ്റ് ട്രാക്ക് ചാനൽ ഉണ്ടായിരിക്കുന്നതാണ് . മറ്റു ജില്ലകളുമായി അതിർത്തി പങ്കിടുന്ന കൊച്ചി പാലം , കുമ്പളങ്ങി പാലം , ഗുണ്ടുപറമ്പ് , കമാലക്കടവ് ജങ്കാർ ജെട്ടി , കാറ്റു മൂക്ക് , വരാപ്പുഴ പാലം , പാതാളം പാലം , മനക്കകടവ് പാലം , പുത്തൻകാവ് ജംഗ്ഷൻ , പെരിങ്ങാല ജംഗ്ഷൻ , പ്രീമിയർ ജംഗ്ഷൻ , കുമ്പളം എന്നി സ്ഥലങ്ങളിൽ അതിർത്തികൾ അടച്ചുള്ള കർശന പരിശോധന നടത്തുന്നതും കൂടാതെ 100 ഓളം പ്രധാന ജംഗ്ഷനുകളിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് .

കൊച്ചി സിറ്റിയിൽ 45 ബൈക്ക് പട്രോളുകളും , 42 ജീപ്പ് പട്രോളുകളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്യൂട്ടി ചെയ്ത് വരുന്നു . വ്യാഴാഴ്ച (06.05.21 ) മാസ്ക് ധരിക്കാത്തതിന് 955 കേസ്സുകളും സാമൂഹിക അകലം പാലിക്കാത്തിതിന് 1296 കേസ്സുകളും കൂടാതെ നിയമ ലംഘനത്തിന് 41 ഓളം കേസ്സുകൾ രജിസ്റ്റർ ചെയ്തു . വെള്ളിയാഴ്ച (07.06.21 ) മാസ്ക് ധരിക്കാത്തതിന് 424 കേസ്സുകളും , സാമൂഹിക അകലം പാലിക്കാത്തിതിന് 663 കേസ്സുകളും , നിയമലംഘനത്തിന് 61 ഓളം കേസ്സുകൾ രജിസ്റ്റർ ചെയ്തു . കൂടാതെ 1612 പേർക്ക് താക്കീത് നൽകി വിട്ടയച്ചു . നാളെ മുതൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവരെ താക്കീത് ചെയുന്നത് ഒഴിവാക്കി നിയമനടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ അറിയിച്ചു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker