KeralaNews

വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: വനിത മാധ്യമ പ്രവർത്തകർക്കു നേരെ ഒരു സംഘം നടത്തുന്ന സൈബർ ലിഞ്ചിങ്ങിലും അധിക്ഷേപ പ്രചാരണത്തിലും കേരള പത്രപ്രവർത്തക യൂണിയൻ കടുത്ത പ്രതിഷേധവും ഉത്കണ്ഠയും പ്രകടിപ്പിച്ചു.

രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താൻ ഏത് ഇന്ത്യൻ പൗരനുമെന്നതു പോലെ മാധ്യമപ്രവർത്തകർക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിനെതിരെ ഇല്ലാക്കഥകൾ പടച്ച് അധിക്ഷേപ പ്രചാരണം നടത്തുന്ന സംസ്കാര ശൂന്യമായ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്.

മനോരമ ന്യുസ് വാർത്താ അവതാരകയും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ നിഷ പുരുഷോത്തമൻ, ന്യൂസ് 18 വാർത്ത അവതാരക അപർണ കുറുപ്പ് എന്നിവർക്കെതിരെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു സംഘം അവഹേളനാപരമായ ആക്ഷേപ പ്രചാരണം നടത്തുന്നത്.

ചില ഓൺലൈൻ മാധ്യമങ്ങൾതന്നെ ഇത്തരം അധിക്ഷേപങ്ങൾക്കു മുന്നിൽ നിൽക്കുന്നത് വേദനാജനകമാണ്. സൈബർ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനും കർക്കശ ശിക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker