ബോളിവുഡ് താരം സുശാന്ത് സിങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രഭര്‍ത്തിയെ സി.ബി.ഐ ചോദ്യം ചെയ്തു. പത്ത് മണിക്കൂറിലധികം സമയമാണ് സി.ബി.ഐ നടിയെ ചോദ്യം ചെയ്തത്. നടിയും കുടുംബവും സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും സമ്പത്ത് കവര്‍ന്നെടുക്കുകയും ചെയ്‌തെന്ന സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
റിയയുടെ സഹോദരന്‍ ഷോവികിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്നാണ് സംഘം പരിശോധിക്കുന്നത്. സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിത്താനിയെയും പാചകക്കാരന്‍ നീരജിനെയും സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. വിവിധ ഏജന്‍സികള്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് റിയ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News