24 C
Kottayam
Wednesday, July 8, 2026

CATEGORY

Sports

ആ ഗോളിന് തൊട്ടുമുൻപ് മെസ്സി എന്നോട് സംസാരിച്ചു,സ്പെയ്സ് ഉണ്ടാക്കാൻ പറഞ്ഞു – ഡി മരിയ

ദോഹ: മെക്‌സിക്കോയ്ക്ക് എതിരായ നിര്‍ണായക മത്സരത്തിന് പിന്നാലെ, മെസ്സിയെ പ്രകീര്‍ത്തിച്ച് സഹതാരം എയ്ഞ്ചല്‍ ഡി മരിയ. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കാന്‍ അവസരം ലഭിച്ചുവെന്നും തന്നെ സംബന്ധിച്ച് ലയണല്‍ മെസ്സിയാണ് എല്ലാമെന്നും...

മൊറോക്കോയോട് ഞെട്ടിക്കുന്ന തോല്‍വി; ബ്രസല്‍സ് കലാപഭൂമിയാക്കി ബെല്‍ജിയം ആരാധകര്‍

ബ്രസല്‍സ്: ലോകകപ്പില്‍ ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കോയോട് തോറ്റതിന് പിന്നാലെ ബെല്‍‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. ബെല്‍ജിയം ഫുട്ബോള്‍ ആരാധകരാണ് ബ്രസല്‍സ് കലാപക്കളമാക്കിയത്.  അക്രമികള്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കുകയും, വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കുപറ്റി. ആക്രമണം...

അടി, തിരിച്ചടി; ജർമ്മനി – സ്പെയിൻ പോരാട്ടം സമനിലയിൽ

ദോഹ: തോൽക്കാൻ ഞങ്ങളില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് രണ്ട് സംഘങ്ങൾ, അവസാന വിസിൽ ചോരാത്ത ശൗര്യത്തോടെ പോരടിച്ചപ്പോൾ ഖത്തർ ലോകകപ്പിൽ കാൽപ്പന്ത് കളിയുടെ ആവേശക്കൊടിയേറ്റം. മരണ​ഗ്രൂപ്പിലെ മരണപ്പോരിൽ സ്പെയിനും ജർമനിയും ഓരോ ​ഗോളുകൾ...

ഖത്തറിലും സഞ്ജു തരംഗം,പോസ്റ്ററുമായി ആരാധകർ ഫിഫ ലോകകപ്പ് വേദിയിൽ

ദോഹ: സഞ്ജു സാംസണിന്റെ ആരാധകർ ലോകത്തെവിടെയൊക്കെ ഉണ്ട്? ഇന്ത്യയിൽ സഞ്ജുവിനെ കളിപ്പിക്കാത്തതിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും സമൂഹമാധ്യമങ്ങളിലും ദിവസേന സിലക്ടർമാർക്കും ബിസിസിക്കുമെതിരെ മുറവിളി ഉയരുന്നുണ്ട്. അയർലൻഡ് , വെസ്റ്റിൻഡീസ്, സിംബാബ്‌വെ എന്നിങ്ങനെ ഇന്ത്യൻ ക്രിക്കറ്റ്...

ചരിത്ര ​ഗോൾ കുറിച്ച് കാനഡ;പിന്നെ കണ്ടത് ക്രൊയേഷ്യയുടെ ആറാട്ട്‌

ദോഹ: ലോകകപ്പിൽ അതിനിർണായകമായ പോരാട്ടത്തിൽ വിജയം നേടി പ്രീക്വാർട്ടർ സാധ്യത വർധിപ്പിച്ച് ക്രൊയേഷ്യ. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ കാനഡയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് മോഡ്രിച്ചും സംഘവും...

FIFA WORLD CUP 2022:വീണ്ടും അട്ടിമറി,ബെല്‍ജിയത്തെ രണ്ടുഗോളിന് തകര്‍ത്ത് മൊറാക്കോ

ദോഹ:ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു.ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയമാണ് ഇക്കുറി അട്ടിമറിയുടെ സ്വാദറിഞ്ഞത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച മൊറോക്കോ പ്രീക്വാര്‍ട്ടറിനുള്ള പ്രതീക്ഷ പൊലിപ്പിച്ചു നിര്‍ത്തി. ഏഴുപത്തിമൂന്നാം...

28 വര്‍ഷത്തിനിടയിലെ റെക്കോഡ് ജനക്കൂട്ടം,അര്‍ജന്റീനയുടെ മത്സരം കാണാനെത്തിയവര്‍ ചരിത്രം കുറിച്ചു

ദോഹ:28 വർഷത്തിനിടയിൽ ഇന്നലെ അർജന്റീനയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത് 88,966 പേരെന്ന് ഫിഫ. ‘മൽസരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ആളുകളുടെ എണ്ണത്തിലും ഇന്നലെ റെക്കോർഡ് പിറന്നു. മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ്...

പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്തായിട്ടും ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പിച്ച് മൂടി സഞ്ജു,ആത്മാര്‍ത്ഥതയ്ക്ക് കയ്യടിച്ച് ക്രിക്കറ്റ്‌ലോകം

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണുണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയിട്ടും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു ടീം മാനേജ്‌മെന്റ്. ആദ്യ ഏകദിനത്തിൽ 38 പന്തിൽ താരം 36 റൺസ് നേടിയിരുന്നു. എന്നാൽ മഴ...

ഖത്തർ ലോകകപ്പിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ച് സൗദി അറേബ്യ,കാരണമിതാണ്‌

ദോഹ: സൗദി അറേബ്യയിൽ ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ചതായി റിപ്പോർട്ട്. വ്യക്തമായ കാരണം പറയാതെയാണ് നിരോധനം. സംപ്രേഷണം നടത്തുന്ന 'ടോഡ് ടി.വി.' ഖത്തർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ബിഇൻ മീഡിയ ഗ്രൂപ്പി'ന്റേതാണ്....

FIFA WORLD CUP 2022:കളിച്ചത് ജപ്പാന്‍,ജയിച്ചത് കോസ്റ്റാറിക്ക’മരണ ഗ്രൂപ്പാ’യി ഇ

ദോഹ:മനോഹരമായി കളിച്ചുവെന്ന് പറഞ്ഞാലും എത്ര തവണ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചുവെന്ന് പറഞ്ഞാലും ഗോളടിക്കുന്നവര്‍ക്കൊപ്പമാണ് ജയം എന്നത് ഫുട്‌ബോളില്‍ ചിലപ്പോഴെങ്കിലും ഒരു ക്രൂരതയാണെന്ന് ജപ്പാന്‍കാര്‍ക്ക് തോന്നിയേക്കാം. കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81ാം മിനിറ്റില്‍ കെയ്ഷര്‍...

Latest news