24.6 C
Kottayam
Saturday, June 6, 2026

28 വര്‍ഷത്തിനിടയിലെ റെക്കോഡ് ജനക്കൂട്ടം,അര്‍ജന്റീനയുടെ മത്സരം കാണാനെത്തിയവര്‍ ചരിത്രം കുറിച്ചു

Must read

ദോഹ:28 വർഷത്തിനിടയിൽ ഇന്നലെ അർജന്റീനയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത് 88,966 പേരെന്ന് ഫിഫ. ‘മൽസരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ആളുകളുടെ എണ്ണത്തിലും ഇന്നലെ റെക്കോർഡ് പിറന്നു. മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി ലോകകപ്പ് ഫുട്ബോളിൽ‌ പ്രീക്വാർട്ടർ പ്രതീക്ഷകൾ കൂട്ടി അർജന്റീന വിജയിച്ചപ്പോൾ അതുകാണാൻ 88,966 പേർ ഹാജരായി.

28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുരുഷ ഫിഫ ലോകകപ്പ് ഹാജറായിരുന്നുവെന്ന് എന്ന് ഫിഫ ട്വീറ്റ് ചെയ്‌തു’. ബ്രസീൽ– സെർബിയ പോരാട്ടം കാണാൻ 88,103 പേരായിരുന്നു.എന്നാൽ ഇന്നലെ അർജന്റീന ആരാധകർ ഇരച്ചെത്തി റെക്കോർഡ് മറികടന്നു. ഇനി അങ്കം നേരിട്ടുകാണാൻ എത്തുന്ന ആരാധകരുടെ പോരാട്ടത്തിനും വരുന്ന കളികൾ സാക്ഷ്യം വഹിച്ചേക്കാം.

- Advertisement -

ഫിഫ പങ്കുവച്ച ട്വീറ്റ് ഇങ്ങനെ:

- Advertisement -

‘ഇന്നലെ രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-മെക്‌സിക്കോ മത്സരത്തിൽ 28 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുരുഷ ഫിഫ ലോകകപ്പ് ഹാജർ!’ എന്ന് ഫിഫ ട്വീറ്റ് ചെയ്‌തിരുന്നു.

ഇന്നലെ നടന്ന മത്സരത്തത്തിൽ രണ്ടാം പകുതിയിലായിരുന്നു അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. നവംബർ 30ന് പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം.നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടർ ഉറപ്പിക്കാം.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week