28.2 C
Kottayam
Wednesday, July 8, 2026

CATEGORY

Kerala

സിനിമയിലെ തര്‍ക്കം പരാതിക്ക് കാരണം; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ അടയ്ക്കാനുള്ള രാഷ്ട്രീയ നീക്കം; ജാമ്യം തേടി രഞ്ജിത്

കൊച്ചി: സിനിമയിലെ റോളുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിക്ക് കാരണമായതെന്ന് സംവിധായകൻ രഞ്ജിത് കോടതിയിൽ ബോധിപ്പിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് രഞ്ജിത് ഇക്കാര്യം വ്യക്തമാക്കിയത്....

‘നിലവാരമില്ലാത്ത ഭാഷ’ പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി; രാഷ്ട്രീയ വാക്പോര് മുറുകുന്നു

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. തന്റെ അവസാന മറുപടിയാണിതെന്ന് വ്യക്തമാക്കി എക്സിലൂടെ പങ്കുവെച്ച കത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ മാന്യതയില്ലാത്തതാണെന്ന്...

മദ്യക്കുപ്പികളിൽ ‘അർബുദത്തിന് കാരണമാകും’ എന്ന ലേബൽ വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: മദ്യം അർബുദത്തിന് കാരണമാകുന്നുവെന്ന ലേബൽ മദ്യക്കുപ്പികൾക്ക് പുറത്ത് പതിപ്പിക്കേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. അർബുദത്തിന് കാരണമാകുമെന്ന ലേബൽ മദ്യക്കുപ്പികളിൽ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. മദ്യപാനം ആരോഗ്യത്തിന്...

മണിപ്പൂർ വീണ്ടും കലാപകലുഷിതം;റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, ഇൻ്റർനെറ്റ് നിരോധിച്ചു, കർഫ്യു ഏർപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ...

ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു; ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. പുത്തൻപുരയിൽ ഷിജു, ഭാര്യ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിലെ...

രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ കത്ത്: “കേരളത്തിന്റെ നേട്ടങ്ങൾ അട്ടിമറിക്കാൻ നോക്കിയത് കോൺഗ്രസ്”തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി

തിരുവനന്തപുരം: രാഷ്ട്രീയ വിയോജിപ്പുകൾ സ്വാഭാവികമാണെങ്കിലും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങളെ താൻ തള്ളിക്കളയുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അയച്ച മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന് ജനങ്ങളോട് ഉത്തരാവാദിത്തമുള്ളത് അഞ്ച്...

ഭക്ഷ്യവിഷബാധയെന്ന് സംശയം: രണ്ടുകുട്ടികള്‍ മരിച്ചു, മാതാപിതാക്കളുടെ നില ഗുരുതരം: കൈക്കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതെന്ന് ആരോപണം ഉയർന്നതിന് തുടർന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. അഹമ്മദാബാദിലെ ചാന്ദ്‌ഖേഡ സ്വദേശിയായ വിമൽ പ്രജാപതിയുടെ മൂന്ന് മാസം പ്രായമുള്ള മകൾ...

‘ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’ രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരേ രൂക്ഷഭാഷയിൽ മുഖ്യമന്ത്രി

കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ 'ഡാഷ് മോനേ രേവന്താ, മറുപടി...

സബ് ജയിലില്‍ രണ്ടുപ്രതികള്‍ തമ്മില്‍ സംഘര്‍ഷം; ഇടപെട്ട അസി.പ്രിസണ്‍ ഓഫീസര്‍ക്ക് പരിക്ക്

കോട്ടയം: സബ് ജയിലില്‍ രണ്ടുപ്രതികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട അസി.പ്രിസണ്‍ ഓഫീസര്‍ക്ക് പരിക്ക്. പൊന്‍കുന്നം സബ്ജയിലിലെ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര സ്വദേശി എസ്.സുമേഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലില്‍ സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ ചവിട്ടിയതിനെ തുടര്‍ന്ന് വിരലിന്...

ആലുവയിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്‌സിന്റെ മരണം: കൊലപാതകമെന്ന് പിതാവ്; യുവാക്കള്‍ക്കെതിരെ പരാതി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ആലുവയിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ ലെന (21) കുഴഞ്ഞുവീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് മുണ്ടപ്ലാക്കൽ ജോൺ രംഗത്തെത്തി. വടക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനിയായ ലെനയുടെ മരണത്തിൽ രണ്ടു...

Latest news