സബ് ജയിലില്‍ രണ്ടുപ്രതികള്‍ തമ്മില്‍ സംഘര്‍ഷം; ഇടപെട്ട അസി.പ്രിസണ്‍ ഓഫീസര്‍ക്ക് പരിക്ക്

സബ് ജയിലില്‍ രണ്ടുപ്രതികള്‍ തമ്മില്‍ സംഘര്‍ഷം; ഇടപെട്ട അസി.പ്രിസണ്‍ ഓഫീസര്‍ക്ക് പരിക്ക്

കോട്ടയം: സബ് ജയിലില്‍ രണ്ടുപ്രതികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട അസി.പ്രിസണ്‍ ഓഫീസര്‍ക്ക് പരിക്ക്. പൊന്‍കുന്നം സബ്ജയിലിലെ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര സ്വദേശി എസ്.സുമേഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലില്‍ സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ ചവിട്ടിയതിനെ തുടര്‍ന്ന് വിരലിന് പൊട്ടലുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിടിച്ചുപറിക്കേസില്‍ റിമാന്‍ഡിലായ കാഞ്ഞിരപ്പള്ളി സ്വദേശി ബ്ലസണ്‍ തിങ്കളാഴ്ച രാവിലെ സഹതടവുകാരന്‍ ഷാജിയുടെ കണ്ണില്‍ ഇടിച്ചുപരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ സുമേഷ്, ബ്ലസണെ പിടിച്ചപ്പോള്‍ പാദത്തില്‍ ചവിട്ടുകയായിരുന്നു.

An Assistant Prison Officer at Ponkunnam Sub-Jail was injured while attempting to intervene in a clash between two prisoners. S. Sumesh, a native of Kottarakkara, suffered a fracture in his toe after one of the inmates stomped on his foot. Sumesh was rushed to the hospital for treatment, and Ponkunnam police have registered a case against the accused for attacking an official on duty. Prison authorities have initiated strict disciplinary action and increased surveillance within the facility following the incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News