ടെല്‍ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ ഇറാന്റെ മിസൈലാക്രമണം. തെക്കന്‍ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബീര്‍ഷെബയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ്...
ടെഹ്‌റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യയെ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് ഇറാന്‍...
പാരീസ്: മാന്യമായ വിചാരണവേണമെന്നാണ് ആഗ്രഹമെങ്കിൽ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി സ്ഥാനമൊഴിയണമെന്ന് റേസ പഹ്‌ലവി. ഇസ്‌ലാമികവിപ്ലവത്തിലൂടെ ഇറാൻകാർ പുറത്താക്കിയ ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ മകനാണ് ഫ്രാൻസിൽ കഴിയുന്ന റേസ. ഇറാൻ...
ദോഹ/ ടെഹ്‌റാന്‍/ വാഷിങ്ടണ്‍: യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തര്‍. ഒരു മിസൈല്‍ മാത്രമാണ് പ്രദേശത്ത് പതിച്ചതെന്നും എന്നാല്‍ ഇതുകാരണം അത്യാഹിതങ്ങളൊന്നും...
ദോഹ: അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഖത്തര്‍ വ്യോമപാത അടച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താത്കാലികമായാണ് വ്യോമപാത അടച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍...
ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇറാൻ വ്യോമതാവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ നിരവധി ഭാഗങ്ങളിലേക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചു. വിവിധ നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ...
ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ...
ടെഹ്റാൻ: ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേന വിമാനങ്ങൾ നശിപ്പിച്ചതായാണ് ഇസ്രായേൽ സൈന്യത്തിന്റെ(ഐഡിഎഫ്)...