പാരീസ്: മാന്യമായ വിചാരണവേണമെന്നാണ് ആഗ്രഹമെങ്കിൽ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി സ്ഥാനമൊഴിയണമെന്ന് റേസ പഹ്‌ലവി. ഇസ്‌ലാമികവിപ്ലവത്തിലൂടെ ഇറാൻകാർ പുറത്താക്കിയ ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ മകനാണ് ഫ്രാൻസിൽ കഴിയുന്ന റേസ. ഇറാൻ ഭരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം തിങ്കളാഴ്ച പാരീസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇറാനിലെ ഭരണകൂടവിരുദ്ധർക്ക് ഒരുമിക്കാൻ സുരക്ഷിതമായ ഒരുവേദി തയ്യാറാക്കിക്കൊണ്ടിരിക്കയാണ് താനെന്നും അറിയിച്ചു. “ഇറാനിലെ ജനങ്ങളോട് സംസാരിച്ചു. ഇതാണ് ഇറാന്റെ ബെർലിൻ മതിൽ നിമിഷമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്” – അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


