ഖത്തറിലെ അമേരിക്കൻ സൈനികതാവളത്തിൽ മിസൈൽ ആക്രമണ ഭീഷണി; ഖത്തർ വ്യോമപാത അടച്ചു

ദോഹ: അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഖത്തര്‍ വ്യോമപാത അടച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താത്കാലികമായാണ് വ്യോമപാത അടച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്ന് യുഎസ് എംബസി നിര്‍ദേശിച്ചു.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുന്നമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ താമസക്കാരുടേയും സന്ദര്‍ശകരുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൗരന്മാര്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്ന് ഖത്തറിലെ യുഎസ് എംബസി നിർദേശിച്ചു. ഖത്തർ വ്യോമപാത അടച്ചതോടെ ഗള്‍ഫ് മേഖലയിലെ വിമാന യാത്രാദുരിതം വര്‍ധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News