27.4 C
Kottayam
Thursday, June 4, 2026

രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു; സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വവും തമ്മിലുള്ള പ്രശ്‌നങ്ങളിൽ ഇടപെട്ടില്ല; പലവട്ടം മന്ത്രി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത്കുമാറിനതതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട്

Must read

-തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് ഡിജിപി. ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരില്‍ എത്തിയ അജിത് കുമാര്‍ വേണ്ടവിധം ഏകോപനം നിര്‍വ്വഹിച്ചില്ല.

സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും ഡി.ജി.പിക്ക് മൊഴി നല്‍കിയിരുന്നു. പൂരം കലക്കല്‍ അന്വേഷണത്തില്‍ എം.ആര്‍.അജിത്കുമാറിനെതിരെ ലഭിച്ച നിര്‍ണായക മൊഴിയായിരുന്നു മന്ത്രി കെ.രാജന്റേത്. പൂരം മുടങ്ങിയ സമയത്ത് എ.ഡി.ജി.പിയെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നാണ് പൂരം നടത്തിപ്പിന്റെ മുഖ്യചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജന്‍ നല്‍കിയത്. പൂര ദിവസം രാവിലെ മുതല്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായി.

പിന്നീട് അജിത്കുമാറിനെ കണ്ടപ്പോള്‍ രാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്‌ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ചുമതലയുണ്ടായിരുന്ന എഡിജിപിയായിട്ടും ചെയ്തില്ല. പൂരം തടസപ്പെട്ട സമയത്ത് പല തവണ തുടരെ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്‌സണല്‍ നമ്പരില്‍ വിളിച്ചപ്പോളും എടുത്തില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ട്.

- Advertisement -

തൃശൂരിലുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ എഡിജിപി ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്ചയെന്നുമായിരുന്നു ഡി.ജി.പിയുടെ ആദ്യ റിപ്പോര്‍ട്ട്. അത് ശരിവെക്കുന്നതായിരുന്നു മന്ത്രിയുടെ മൊഴി. ഈ ആരോപണം അജിത്കുമാര്‍ ഭാഗികമായി തള്ളിക്കളഞ്ഞു. പൂരത്തില്‍ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് തന്നിരുന്നതായി എ.ഡി.ജി.പി സമ്മതിച്ചു.

- Advertisement -

രാത്രി പത്തര വരെ മന്ത്രി വിളിച്ചപ്പോള്‍ ഫോണില്‍ സംസാരിക്കുകയും പൂരം തടസമില്ലാതെ നടക്കാനുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ 12 മണിക്ക് ശേഷം താന്‍ ഉറങ്ങി. അതിന് ശേഷം മന്ത്രി വിളിച്ചതായി അറിയില്ലെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. ഉറങ്ങിയതിനാല്‍ പിറ്റേദിവസം മാത്രമാണ് പൂരത്തില്‍ പ്രശ്നങ്ങളുണ്ടായത് അറിഞ്ഞതെന്നും എ.ഡി.ജി.പി വിശദീകരിച്ചു.പൂരം നടത്തിപ്പിന്റെ മുഖ്യചുമതലയുണ്ടായിരുന്ന എഡിജിപി പൂരം കലങ്ങിയത് അറിഞ്ഞില്ലായെന്ന് സമ്മതിക്കുകയായിരുന്നു. ഇത് തന്നെ അജിത്കുമാറിന്റെ വീഴ്ചയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week