മലപ്പുറത്ത് കുടുംബാംഗങ്ങളോടൊപ്പം കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

മലപ്പുറത്ത് കുടുംബാംഗങ്ങളോടൊപ്പം കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

മലപ്പുറം: മാതാവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂര്‍ – മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് ദാരുണമായി മരണപ്പെട്ടത്. വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മിന്‍ഹ.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാതാവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു മിന്‍ഹ. കുളിക്കുന്നതിനിടെ കുട്ടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

ഉടന്‍തന്നെ കരക്കെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നജ്ലാബിയാണ് മാതാവ്. മിന്‍ഹയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News