24.1 C
Kottayam
Wednesday, June 24, 2026

CATEGORY

home banner

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കൊടുങ്കാറ്റും! എട്ടു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്....

ഉത്രയുടെ കൊലപാതകത്തില്‍ വാവാ സുരേഷ് സാക്ഷിയായേക്കും; കേസില്‍ സാക്ഷിയാകാന്‍ പോലീസ് വാവയോട് അഭ്യര്‍ത്ഥിച്ചു

കൊല്ലം: അഞ്ചലില്‍ ഭാര്യയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കേസില്‍ പാമ്പുപിടുത്തക്കാരന്‍ വാവാ സുരേഷ് സാക്ഷിയാകും. പാമ്പുപിടിത്തത്തില്‍ ഉള്ള പരിചയസമ്പത്താണ് കേസില്‍ വാവാ സുരേഷിനെ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനിച്ചതിന് കാരണം. കേസില്‍ സാക്ഷിയാകണമെന്ന് പോലീസ്...

ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറി

കൊല്ലം: അഞ്ചലില്‍ ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പാമ്പിന്റെ മാംസം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. വിഷപ്പല്ല് ഉള്‍പ്പെടെയുള്ളവ കിട്ടിയെന്നും ഫോറന്‍സിക്...

സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കുവാന്‍ തീരുമാനം. മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് തീരുമാനം. ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാകുമെന്നും ബുധനാഴ്ച മദ്യം ബുക്ക്...

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യത; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായി വിവിധ കാലാവസ്ഥ ഏജന്‍സികളുടെ മുന്നറിയിപ്പ്. കേരളത്തില്‍ വേനല്‍ മഴ ശക്തമാകും. ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റ് വരെ ആയേക്കാമെന്നാണ് നിഗമനമെങ്കിലും കേന്ദ്ര അന്തരീക്ഷ...

കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും കേരളം പിടിച്ച് നില്‍ക്കും; വിദഗ്ധരുടെ വിലയിരുത്തല്‍

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം നിയന്ത്രിക്കാനായാല്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനാകുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഐ.എം.എ അടക്കമുള്ള സംഘടനകളിലെ ഡോക്ടര്‍മാരാണ് ഈ അഭിപ്രായ പ്രകടനം നടത്തുന്നത്. ആശുപത്രികള്‍ക്ക് താങ്ങാനാകാത്ത വിധം രോഗികള്‍...

യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് നീളുന്നു. ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജും രണ്ടാം പ്രതി പാമ്പുപിടുത്തക്കാരനായ സുരേഷും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇവരില്‍ നിന്നു വിശദമായ...

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും,...

പാലക്കാട് ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു; ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. ജില്ലയില്‍...

കൊവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു; കത്തുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ കേരള സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ...

Latest news