home bannerKeralaNews
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ഹോട്ട്‌സ്‌പോട്ടുകള്‍; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 68 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. കണ്ണൂരില്‍ രണ്ടും കാസര്‍ഗോട്ട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓരോ ഹോട്ട്‌സ്‌പോട്ടുമാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 68 ആയി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കാെവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 29കണ്ണൂര്‍ 8 കോട്ടയം 6, മലപ്പുറം എറണാകുളം 5 കാസര്‍ഗോഡ് അലപ്പുഴ 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
10 പേര്‍ രോഗവിമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 9 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News