സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കുവാന്‍ തീരുമാനം. മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് തീരുമാനം.
ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാകുമെന്നും ബുധനാഴ്ച മദ്യം ബുക്ക് ചെയ്യാമെന്നും വ്യാഴാഴ്ച മദ്യം വില്‍പ്പന ആരംഭിക്കുമെന്നും ബിവറേജസ് വൃത്തങ്ങള്‍ അറിയിച്ചു. സാധാരണ ഫോണില്‍ കൂടി എസ്എംഎസ് വഴിയാണ് മദ്യം ബുക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികളുമായി ഇന്ന് ചര്‍ച്ച നടത്തും.
ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ആപ്പില്‍ ഉപയോഗിക്കുന്നതെന്ന് ഫെയര്‍കോഡ് സിഇഒ എം.ജി.കെ. വിഷ്ണു പറഞ്ഞു. സാധാരണ ഫോണിലൂടെയും ആപ്പ് ഉപയോഗിക്കാം. സര്‍ക്കാര്‍ സെര്‍വര്‍ ഉപയോഗിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ മദ്യവില്‍പ്പനശാലകളില്‍ നിന്ന് മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വെര്‍ച്വല്‍ ക്യൂവിലൂടെ ടോക്കണ്‍ എടുത്തു മദ്യം വാങ്ങുന്ന വ്യക്തിക്കു 4 ദിവസം കഴിഞ്ഞു മാത്രമേ അടുത്ത ടോക്കണ്‍ എടുത്തു മദ്യം വാങ്ങാനാകൂ.മദ്യത്തിനായി ബവ്കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിനു ക്യൂ ആര്‍ കോഡ് അധിഷ്ഠിതമായ ടോക്കണ്‍ ലഭിക്കും.
ലൈസന്‍സി (ബവ്കോ വില്‍പനകേന്ദ്രം, ബാര്‍, ബീയര്‍ വൈന്‍ പാര്‍ലര്‍) മറ്റൊരു ആപ് ഉപയോഗിച്ച് ഇ ടോക്കണ്‍ ക്യുആര്‍ കോഡ് സ്‌കാനറിലൂടെ പരിശോധിച്ചു മദ്യം നല്‍കും.
എസ്എംഎസ് വഴി ബുക്കു ചെയ്യുന്നവര്‍ക്കു ഫോണില്‍ ടോക്കണ്‍ കോഡ് ലഭിക്കും. മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ 6 അടി ശാരീരിക അകലം പാലിക്കണം. അവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണമുളളവരെയും ഇ ടോക്കണ്‍ ഇല്ലാത്തവരെയും മദ്യം വാങ്ങാന്‍ അനുവദിക്കില്ല. ക്യൂവില്‍ ഒരു സമയം 5 പേര്‍ മാത്രം. രാവിലെ 9 മുതല്‍ 5 വരെയായിരിക്കും വില്‍പന.
സര്‍ക്കാരിന്റെ വെര്‍ച്വല്‍ ക്യൂ അപ്പിലൂടെ മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ കഴിയൂ. അബ്കാരി ചട്ടങ്ങളില്‍ പറയുന്ന അളവിലുള്ള മദ്യം മാത്രമേ വിതരണം ചെയ്യൂ (ഒരാള്‍ക്കു 3 ലീറ്റര്‍). റെഡ് സോണിലെ സ്ഥലങ്ങളിലുള്ളവര്‍ക്ക് റെഡ് സോണില്‍ ഇളവു വന്നശേഷമേ മദ്യം ബുക്ക് ചെയ്യാനാകൂ. കണ്ടെയ്ന്‍മെന്റ് സോണിലോ ക്വാറന്റീന്‍ കേന്ദ്രമായോ ഉള്ള മദ്യശാലകള്‍ ആ വിവരം ബവ്റിജസ് കോര്‍പറേഷനെ അറിയിക്കണം.