23.2 C
Kottayam
Saturday, July 18, 2026

CATEGORY

Featured

ഇറാനിൽ നിന്ന് ‘നിഗൂഢ സമ്മാനം’ ലഭിച്ചെന്ന് ട്രംപ്;ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന

വാഷിങ്ടൺ: സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് ലഭിച്ച 'നിഗൂഢ' സമ്മാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‌. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല ഇത്, മറിച്ച് എണ്ണ, പ്രകൃതിവാതകം...

തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ വിവാദം:270 എക്സ് ഹാൻഡിലുകൾക്ക് കേരള പോലീസീന്റെ നോട്ടീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ...

മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പരിരക്ഷയില്ല; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ക്രിസ്തുമതം ഉൾപ്പടെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീം കോടതി. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിൽപെടുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി കോടതി...

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവെച്ചെന്ന യുഡിഎഫിന്റെ പരാതി തള്ളി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതി വരണാധികാരി തള്ളി. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ...

മധ്യസ്ഥതവഹിക്കാൻ പാകിസ്താൻ; സംഘർഷം അവസാനിപ്പിക്കാൻ ഇറാനും യുഎസും ഇസ്ലാമാബാദിൽ ചർച്ചനടത്തും?

വാഷിങ്ടൺ: 24 ദിവസമായിത്തുടരുന്ന ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്താൻ സൈനിക മേധാവി അസിം...

‘വീട്ടില്‍പ്പോയി ചോദിച്ചാൽ മതി’ സ്വാഭാവിക പ്രതികരണം; പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ട്- വിശദീകരണവുമായി മുഖ്യമന്ത്രി

ഇടുക്കി: 'വീട്ടിൽപ്പോയി ചോദിച്ചാൽ മതി' പ്രതികരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണവും സ്വാഭാവികമായി അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ''സാധാരണ ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്....

200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന് കോൺഗ്രസിൻ്റെ പരാതി; രാജീവ് ചന്ദ്രശേഖറുടെ പത്രിക മാറ്റിവെച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ...

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ?ഉപയോഗിച്ചത് സർക്കാർ ഫണ്ട്

തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ടെന്ന് വിവരം. 11,21,000 രൂപയാണ് അഭിമുഖത്തിനായി ചെലവായത്. ഈ തുക മുഴുവൻ സർക്കാർ ഫണ്ടിൽ നിന്ന് ഉപയോഗിച്ചുവെന്നാണ് വിവരാവകാശപ്രകാരം വ്യക്തമാകുന്നത്. എന്നാൽ,...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഗുരുതര ആരോപണവുമായി സിപിഎം, വിശദീകരണവുമായി കമ്മീഷൻ

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിൽ ബിജെപിയുടെ സീൽ പതിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സിപിഎം. തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച പിഡിഎഫ് രേഖയിൽ കേരള ബിജെപിയുടെ...

ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; ഗള്‍ഫ് മേഖലയില്‍ ആശ്വാസം

ന്യൂയോർക്ക്: മാസങ്ങളായി തുടരുന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കുമൊടുവിൽ മിഡിൽ ഈസ്റ്റിൽ താൽക്കാലിക ആശ്വാസമേകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ...

Latest news