തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ എന്നതിൽ ഒരുമണിക്കുളളിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.
ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി.
അതേസമയം, നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
News Summary: The nomination papers of Rajeev Chandrasekhar, BJP State President and NDA candidate for the Nemom constituency, have been temporarily set aside during scrutiny. The action follows a formal complaint by the Congress party, alleging that Chandrasekhar failed to disclose details of his residence in Bengaluru. Congress representatives submitted evidence, including tax receipts, claiming the property is valued at approximately ₹200 crore. While election officials are expected to make a final decision shortly, Rajeev Chandrasekhar dismissed the allegations, stating that the complaints from Congress and CPI(M) stem from their fear of BJP’s growing influence in Nemom.


