23 C
Kottayam
Saturday, December 7, 2024

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു ; ഓസ്ട്രേലിയൻ ടുഡേ ചാനലിനെ നിരോധിച്ച് കാനഡ

Must read

- Advertisement -

ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഓസ്ട്രേലിയൻ മാദ്ധ്യമത്തെ നിരോധിച്ച് കാനഡ സർക്കാർ. എസ് ജയശങ്കർ ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള വാർത്താസമ്മേളനം സംപ്രേഷണം ചെയ്തതിന്റെ പേരിലാണ് ഓസ്ട്രേലിയൻ ടുഡേ എന്ന മാദ്ധ്യമത്തിന് കാനഡ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാദ്ധ്യമ ഹാൻഡിലുകൾ അടക്കം കാനഡയിൽ നിരോധിച്ചിരിക്കുകയാണ്.

കാനഡ സർക്കാരുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമായും മൂന്നു കാര്യങ്ങൾ ആയിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. പ്രത്യേകിച്ച് യാതൊരുവിധ തെളിവുകളും ഇല്ലാതെ കനേഡിയൻ സർക്കാർ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നു എന്നുള്ളതായിരുന്നു ഒന്നാമത്തെ കാര്യം. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ നിരീക്ഷണമാണ് അദ്ദേഹം പങ്കുവെച്ച രണ്ടാമത്തെ കാര്യം. കാനഡയിൽ ഇന്ത്യാ വിരുദ്ധർക്ക് നൽകിയ രാഷ്ട്രീയ ഇടമാണ് എസ് ജയശങ്കർ ചൂണ്ടിക്കാണിച്ച മൂന്നാമത്തെ കാര്യം.

കാനഡ സർക്കാരിന്റെ പ്രവൃത്തികൾക്കെതിരായ ഇന്ത്യയുടെ വാദത്തിൽ ഉറച്ചുനിൽക്കുന്നതായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രസംഗം. അതാണ് കാനഡ സർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ടുഡേ മാത്രമാണ് കാനഡയിൽ ഈ വാർത്ത സമ്മേളനം സംപ്രേഷണം ചെയ്തിരുന്നത്. അതിന്റെ പ്രതികാര നടപടിയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓസ്ട്രേലിയൻ ടുഡേയ്ക്ക് കാനഡയിൽ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

വീണ്ടും വൈഭവ് വെടിക്കെട്ട്,അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം...

Popular this week