28.2 C
Kottayam
Friday, June 5, 2026

ട്രോളിബാഗ് കയറ്റിയ കാറിൽ രാഹുൽ കയറിയില്ല, യാത്ര മറ്റൊരു കാറിൽ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വാദങ്ങള്‍ പൊളിയുന്നു

Must read

പാലക്കാട്: കെ.പി.എം. ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ പൊളിയുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവ ദിവസം പാലക്കാട് കെ.പി.എം. ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന് വ്യക്തമാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയിട്ടില്ല എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ഫെനി നൈനാൻ വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിൽ ബാഗ് കയറ്റുമ്പോൾ രാഹുൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ ആ കാറിൽ കയറാതെ മുമ്പിൽ ഉണ്ടായിരുന്ന കാറിലാണ് രാഹുൽ കയറിയത്. ഇത് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. നേരത്തെ ആരോപണങ്ങളുയർന്ന ഘട്ടത്തിൽ രാഹുൽ പറഞ്ഞ വിശദീകരണങ്ങൾക്ക് വിരുദ്ധമായാണ് ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. രാഹുൽ കയറിയ വാഹനം ഓടിച്ചു പോയതിന് പിന്നാലെ ഫെനി വാഹനം ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബാഗിൽ പണമെന്ന ആരോപണം ശക്തമായി ഉയർന്നഘട്ടത്തിലൊക്കെയും, നീല ട്രോളി ബാഗിൽ ഉണ്ടായിരുന്നത് യാത്രക്കാവശ്യമായ വസ്ത്രമാണെന്നായിരുന്നു രാഹുൽ പ്രതിരോധിച്ചത്. വസ്ത്രം എടുത്ത ശേഷം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചെന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ രാഹുലിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. രാഹുൽ പുറത്തേക്ക് വരുമ്പോൾ ഫെനിയും കൂടെ ഉണ്ടായിരുന്നു. എന്നാൽ കാറിൽ രാഹുൽ കയറിയിട്ടില്ല. പെട്ടി മാത്രമേ കയറിയിട്ടുള്ളൂ.

താൻ എവിടെ യാത്ര ചെയ്താലും നീല ട്രോളി ബാഗ് തന്റെ ഒപ്പമുണ്ടാകും. അതിൽ വസ്ത്രമാണ്. എപ്പോഴും കൂടെ ഉണ്ടാകുമെന്നായിരുന്നു രാഹുൽ നേരത്തെ പറഞ്ഞിരുന്നത്. ഈ ട്രോളി ബാഗ് അടക്കം പ്രദർശിപ്പിച്ചു കൊണ്ടുള്ള വാർത്താ സമ്മേളവും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിരുന്നു. എന്നാൽ രാഹുലിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ദൃശ്യങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week