തിരുവനന്തപുരം: മദ്യലഹരിയില്‍ സ്വന്തം വീടിനു തീയിട്ടയാളെ ഒടുവിൽ പിടികൂടി. ഇളമ്പ പാറയടി ഊളന്‍കുന്ന് കോളനി അജിഭവനില്‍ അശോകനെ (49)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.
മദ്യപിച്ചെത്തിയ ഇയാള്‍ വീടിനുസമീപത്തെ വിറകുപുരയ്ക്ക് തീയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അവിടെനിന്നാണ് വീട്ടിലേക്ക് തീ പടർന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.ശേഷം പോലീസ് കേസ് എടുക്കുകയായിരുന്നു. സംഭവസമയത്ത് ഇയാളുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും വൈദ്യുതോപകരണങ്ങളും കുട്ടികള്‍ക്ക് പഞ്ചായത്തില്‍ നിന്നും നല്കിയ പഠനമുറിയിലെ ഉപകരണങ്ങളും കത്തിനശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News