കോട്ടയം താലികെട്ടുന്നതിന് തൊട്ടുമുമ്പ് ബോധംകെട്ട് അലറിവിളിച്ച വധുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രമിപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. തിരുവല്ലയ്ക്കടുത്തുള്ള കുമ്പനാട് മൂന്നുമാസം മുമ്പ് നടന്നതാണ് സംഭവം.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കും പരിഭ്രമത്തിനുമിടയില്‍ വധുവിന് അല്‍പ്പ നേരം കാര്യങ്ങള്‍ കൈവിട്ട് പോയി. ആള്‍ക്കൂട്ടവും തിരക്കുമൊക്കെ ഒഴിഞ്ഞതോടെ യുവതി സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. പിന്നീട് ആഘോഷമായി കല്യാണം നടന്നു. ഇരുവരും സുഖമായി ജീവിയ്ക്കുകയും ചെയ്യുന്നു. കേവലം പത്തുമിനിട്ടില്‍ താഴെയുണ്ടായ അസ്വസ്ഥതകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News