News
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; നാലു മരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. ശിവകാശിക്ക് സമീപം വിരുദുനഗറിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. സാരമായി പൊള്ളലേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച പടക്കനിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News