Uncategorized
ദുബായ് കിരീടാവകാശിയുടെ ബെൻസ് കാറിൽ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ വിരിഞ്ഞു: വിഡിയോ പങ്കുവെച്ച് ശൈഖ് ഹംദാന്‍
ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറില്‍ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ വിരിഞ്ഞു. അദ്ദേഹം തന്നെയാണ് മുട്ട വിരിഞ്ഞ സന്തോഷം പങ്കുവെച്ച് വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്. ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ് എന്ന് വീഡിയോയ്‌ക്കൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട് . മുട്ടയിട്ട് അടയിരുന്ന ഈ കിളിയെ ശല്യപ്പെടുത്താതിരിക്കാന്‍ ബെന്‍സ് പുറത്തിറക്കാതിരുന്ന ശൈഖ് ഹംദാനെ സോഷ്യൽ മീഡിയ അഭിനന്ദിച്ചിരുന്നു. ശൈഖ് ഹംദാമിന്റെ ബെന്‍സ് കാറിന്റെ മുന്‍ വശത്തു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാവ് മുട്ടയിട്ടത്. ഇതോടെ ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേക കയറു കൊണ്ട് വേലിയും കെട്ടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News