ഓൺെലെെൻ റിലീസ്,ഫിയോകി’ന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു

ഡയറക്ട് ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളുമായി സഹകരിക്കേണ്ടെന്ന തീയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോകി’ന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. നിര്‍മ്മാതാവ് ആന്റോ ജോസഫിന് പ്രസ്തുത നിലപാടില്‍ മാത്രം ഇളവനുവദിച്ചതിനെതിരെയും ആഷിക് വിമര്‍ശിച്ചു. ഫിയോക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ആഷിക് അബുവിന്റെ വിമര്‍ശനം.
‘ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ!’, ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

തങ്ങളുടെ സിനിമകള്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നവരുമായി മേലില്‍ സഹകരിക്കേണ്ട എന്നായിരുന്നു സംഘടന നേരത്തേ എടുത്ത നിലപാട്. അതില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന് ഇളവനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം.

പ്രസ്തുത ചിത്രം തീയേറ്റര്‍ റിലീസിനു മുന്‍പ് പൈറസി നേരിട്ടതിനാല്‍ റിലീസ് ഇനിയും നീണ്ടുപോകുന്നപക്ഷം അദ്ദേഹത്തിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് സംഘടന അറിയിക്കുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയില്‍ ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചതായി ആന്റോ ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News