ഗിന്നസ് റെക്കോര്‍ഡ് കീഴടക്കാന്‍ ശ്രമിക്കവേ അപകടത്തില്‍ ബൈക്ക് സ്റ്റണ്ട്മാന് ദാരുണാന്ത്യം
വാഷിംഗ്ടണ്‍: പുതിയ റെക്കോര്‍ഡുമായി ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കവേ ബൈക്ക് സ്റ്റണ്ട്മാന്‍ അലക്‌സ് ഹാര്‍വില്‍ അപകടത്തില്‍ മരിച്ചു. പരിശീലനത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിലാണ് ഹാര്‍വില്ലിന്റെ വിയോഗം.
ഗിന്നസ് റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യത്തോടെ നിരന്തരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹാര്‍വിലിനെ വ്യാഴാഴ്ചയാണ് മരണം തേടിയെത്തിയത്. ഏറ്റവും ദൈര്‍ഘ്യമേറിയ മോട്ടോര്‍ സൈക്കിള്‍ റാംപ് ജമ്പുമായി ഹാര്‍വില്‍ ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഷിംഗ്ടണിലെ മോസസ് ലേക്ക് എയര്‍ഷോയില്‍ ദാരുണമായ സംഭവം നടന്നത്.
നിലവിലെ റെക്കോര്‍ഡായി 351 അടി മടികടക്കാനായിരുന്നു ഹാര്‍വിലിന്റെ ശ്രമം. എന്നാല്‍ പരിശീലനത്തിനിടെ ബൈക്കില്‍ ദൂരം മറികടക്കാന്‍ സാധിക്കാതെ വരികയും ബൈക്കില്‍നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. പിന്നീട് മരണവും സ്ഥിരീകരിച്ചതായി കൗണ്ടി കോറോണേസ് ഓഫിസ് അറിയിച്ചു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നിലവിൽ ഹാർവിൽ ചെളിയിൽനിന്ന് ചെളിയിലേക്കുള്ള ഏറ്റവും വലിയ മോട്ടോർ സൈക്കിൾ റാംപ് ജമ്പിൽ ഗിന്നസ് റെക്കോർഡിന് ഉടമയാണ്. 297 അടിയാണ് അദ്ദേഹം 2017 ൽ മറികടന്നത്.
ABD’de 28 yaşında deneyimli motosiklet sürücüsü Alex Harvill, 106.98 metrelik akrobasi atlayışı ile dünya rekoru kırmaya çalışırken hayatını kaybetti. pic.twitter.com/r2ZuxB95Hm
— Taarruz (@Taarruz_Haber) June 19, 2021