28.4 C
Kottayam
Saturday, June 6, 2026

അഴിമതി അവിഹിതമായി പണം കൈപ്പറ്റുന്നത് മാത്രമല്ല; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഫയലും ഒരോ ജീവിതം എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്ടക്കാര്‍ക്ക് വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുന്നത് അനുവദിക്കില്ല.

ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാര്‍ എന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്ന സന്ദേശത്തോടെയാണ് ജീവനക്കാരുമായി ഉള്ള ആശയവിനിമയം മുഖ്യമന്ത്രി ആരംഭിച്ചത്. അഴിമതി എന്നത് അവിഹിതമായി പണം കൈപ്പറ്റുന്നത് മാത്രമല്ല. സര്‍ക്കാര്‍ ഫണ്ട് അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതും അഴിമതിയാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.

കഴിഞ്ഞ തവണ അവതാരങ്ങളെ കരുതിയിരിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തവണ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ ഏജന്റുമാര്‍ വേണ്ടെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തും. ഫയല്‍ നീക്കം വേഗത്തിലാക്കാനുള്ള നടപടി ഉണ്ടാകും.

ജീവനക്കാര്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും സര്‍ക്കാര്‍ സര്‍വീസുകള്‍ ഫലപ്രദം കാര്യക്ഷമവും ആയിരിക്കണം എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വീസുമെന്ന വെബിനാറിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week