EntertainmentNationalNews
പ്രശസ്ത സംവിധായകൻ കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമായിരുന്നു.
‘മാ തൊമെയ് ചരാ ഗും അസേന’, ‘രാഗേ അനുരാഗേ’, ‘ബൃദ്ധാശ്രം’ എന്നീ ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയതാണ് ഇദ്ദേഹം പ്രശസ്തനായത്. തന്‍റെ പരമ്പരകളിലൂടെ നിരവധി അഭിനേതാക്കളെയും ടെക്നീഷ്യൻമാരെയും അദ്ദേഹം ഇൻഡസ്ട്രിക്ക് നൽകിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News