ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും; മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന പ്രധാനമന്ത്രിയാണ് മോഡിജിയെന്നാണ് പ്രശാന്ത് ഭൂഷന്റെ കമന്റ്.
കര്‍ഷക പ്രതിഷേധം ഒരുമാസത്തിലെത്തി നില്‍ക്കുമ്പോഴും പ്രശ്‌നത്തിന് പരിഹാരം കാണാത്ത പ്രധാനമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയുമെന്നും എന്നാല്‍ കര്‍ഷകര്‍ക്ക് പറയാനുള്ള കാര്യത്തിന് ചെവികൊടുക്കുകയില്ലെന്നും ഭൂഷണ്‍ പറഞ്ഞു.
പ്രധാന സേവകന്‍ എന്നു പറയുന്ന മോഡി യഥാര്‍ത്ഥത്തില്‍ പ്രധാന സേവകനാണോ അതോ സ്വയം പുകഴ്ത്തി നടക്കുന്ന ആളാണോ എന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. കര്‍ഷക പ്രതിഷേധം ശക്തിപ്പെടുമ്പോഴും മോദി ഇന്ന് തന്റെ മന്‍ കി ബാത്ത് നടത്തുകയാണ്.
അതേസമയം, ഡിസംബര്‍ 27 ന് മോദി മന്‍ കി ബാത്ത് നടത്തുമ്പോള്‍ പാത്രം കൂട്ടിയടിച്ച് പ്രതിഷേധിച്ചു. കര്‍ഷകര്‍ പറഞ്ഞിരുന്നു. അവരവരുടെ വീടുകളില്‍ നിന്ന് പാത്രം കൂട്ടിയടിക്കാന്‍ എല്ലാവരോടും ഭാരതീയ കിസാന്‍ യൂണിയന്‍ ജഗത് സിംഗ് ദലേവാലാ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.