News
വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി
ന്യൂഡല്‍ഹി: വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി. 2020 ഫെബ്രുവരി ഒന്നിനുശേഷം തീര്‍ന്നവയുടെ കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2021 മാര്‍ച്ച് 31 വരെ നീട്ടിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു.
ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധിയാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടുന്നത്.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹന ഉടമകളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിനു കത്ത് നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News