അമൃത്സര്‍:തന്റെ നഗ്നദൃശ്യങ്ങൾ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ഭര്‍ത്താവ് പകര്‍ത്തിയെന്ന പരാതിയുമായി ഭാര്യ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സമയത്ത്, താനറിയാതെ ബാത്ത്‌റൂമില്‍ ഒളി ക്യാമറ വെച്ച് ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും ഇരുപത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായും യുവതി പരാതിയിൽ പറയുന്നു. നിലവില്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.
തന്റെ ദൃശ്യങ്ങളിൽ ചിലത് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആയി ഇയാൾ ഇട്ടെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയും അമ്മാവന്‍മാരും ഇതിനു പിന്നിലുണ്ടെന്ന് പരാതിയിൽ യുവതി പറഞ്ഞു .
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News