തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്ക് സന്ദര്‍ശന സമയത്തില്‍ പുതിയ ക്രമീകരണമേര്‍പ്പെടുത്തി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.
പുതിയ തീരുമാനമനുസരിച്ച് ഒന്നു മുതല്‍ അഞ്ച് വരെ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്ബര്‍ ഉടമകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സയമം. ആറു മുതല്‍ പൂജ്യം വരെ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് ആറ് വരെയും എത്താം. തിരക്ക് മൂലം രാവിലെ എത്തിയവര്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് 12.30 മുതല്‍ 1 വരെ സമയം നീട്ടി നല്‍കും. ഇനിയൊരു അറിയിപ്പുണ്ടാവും വരെ ഇതായിരിക്കും സമയക്രമം.
വായ്പയും മറ്റ് ഇടപാടുകള്‍ക്കും ഈ സമയക്രമം ബാധകമല്ല. കണ്ടെയിന്‍മെന്റ് പോലുള്ള നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളില്‍ അതിനനുസരിച്ച് സമയത്തില്‍ മാറ്റം വരുത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News