KeralaNews

ജ​ലീ​ല്‍ പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ടന്ന് സ്വ​പ്​​ന , മൊഴി പുറത്ത്

കൊ​ച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ അ​ലാ​വു​ദ്ദീ​ന്‍ എ​ന്ന​യാ​ള്‍​ക്ക്​ ജോ​ലി ശ​രി​യാ​ക്കാ​ന്‍​ ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി ​കെ.​ടി. ജ​ലീ​ല്‍ വി​ളി​ച്ച​താ​യി സ്വ​പ്​​ന സു​രേ​ഷ്. എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ (ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക ) കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കു​റ്റ​പ​ത്ര​ത്തി​നൊ​പ്പ​മു​ള്ള മൊ​ഴി​യി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്.

പ​ല ​ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ ജ​ലീ​ല്‍ പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നി​ല്‍ ഭ​ക്ഷ്യ​ക്കി​റ്റ്​ വി​ത​ര​ണം, അ​ലാ​വു​ദ്ദീ​ന്‍ എ​ന്ന​യാ​ള്‍​ക്ക്​ കോ​ണ്‍​സു​ലേ​റ്റി​ല്‍ ജോ​ലി​ക്ക്, ദു​ബൈ​യി​ലു​ള്ള ഒ​രാ​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ നാ​ടു​ക​ട​ത്താ​ന്‍ നേ​രി​ട്ട്​ ഇ​ട​പെ​ട​ണ​മെ​ന്ന്​ കോ​ണ്‍​സു​ലേ​റ്റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​ന്‍, കോ​വി​ഡു​കാ​ല​ത്ത്​ ഭ​ക്ഷ്യ​ക്കി​റ്റ്​ വി​ത​ര​ണ​ത്തി​ന്​ സ​ഹാ​യം തേ​ടി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ്​ മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​തെ​ന്നും സ്വ​പ്​​ന പ​റ​യു​ന്നു.

എന്നാൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഔ​ദ്യോ​ഗി​ക​ബ​ന്ധം മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്നതെന്നും മു​ഖ്യ​മന്ത്രി​യു​മാ​യോ കു​ടും​ബ​വു​മാ​യോ അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്​ ഷാ‍ര്‍​ജ ഭ​ര​ണാ​ധി​കാ​രി വ​ന്ന​പ്പോ​ള്‍ അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​രം എ​ങ്ങ​നെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര്യ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തന്റെ പി​താ​വ് മ​രി​ച്ച​പ്പോ​ള്‍ ശി​വ​ശ​ങ്ക​റിന്റെ ഫോ​ണി​ല്‍​നി​ന്ന് വി​ളി​ച്ച്‌ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു. ഒ​രി​ക്ക​ല്‍​പോ​ലും മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ല്‍ അ​ങ്ങോ​ട്ട് വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും സ്വ​പ്ന​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​രു​ഫോ​ണ്‍ ന​മ്പ​ര്‍ കാ​ണി​ച്ച്‌​ ഇ​ത്​ ആ​രു​േ​ട​താ​ണെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ത്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​െന്‍റ​താ​ണെ​ന്ന്​ സ്വ​പ്​​ന വ്യ​ക്ത​മാ​ക്കി. യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ സെ​ക്ര​ട്ട​റി എ​ന്ന​നി​ല​യി​ല്‍ മ​ന്ത്രി ജ​ലീ​ലു​മാ​യി ഔ​ദ്യോ​ഗി​ക​ബ​ന്ധം മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ എ.​ആ​ര്‍.​വി ലാ​ബ്​​സ്​ എ​ന്ന സ്ഥാ​പ​ന​ത്തിന്റെ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ വി​ത​ര​ണ​ത്തി​ല്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും മൊ​ഴി​യി​ലു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker