ഏഴാം മാസത്തിൽ,ലോട്ടറിയടിച്ച അവസ്ഥയെന്ന് അശ്വതി ശ്രീകാന്ത്
കൊച്ചി:നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് അശ്വതി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് തങ്ങളുടെ പ്രിയ അവതാരകയെ നടിയായും സ്വീകരിച്ചത്.
മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അശ്വതി. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് അശ്വതി എത്താറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് അശ്വതി കൊടുത്ത മറുപടി ഏറെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കമാണ് അശ്വതിയെ പിന്തുണച്ച് എത്തിയത്. രണ്ടാമതും അമ്മയാകാനുള്ള ഒരുക്കത്തിലാണ് താരം. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് അശ്വതി.
ചക്കപ്പഴത്തിന്റെ ചിത്രീകരണം ഇല്ലേ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന്, ലോക്ഡൗണ്‍ അല്ലേ, നമുക്കും വീട്ടില്‍ അടച്ച് ഇരിക്കേണ്ടേ? പത്ത് മുപ്പത് പേര് കൂടിയാല്‍ ആണ് ഒരു എപ്പിസോഡ് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ അതിന് സാധിക്കില്ല. എല്ലാവരും അവരവരുടെ വീടുകളില്‍ സേഫ് ആയിട്ടും സന്തോഷത്തോടെയും ഇരിക്കും. എല്ലാം സുരക്ഷിതമാണെന്ന് അറിയുന്ന സമയത്തായിരിക്കും ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കുക.
സത്യത്തില്‍ ലോട്ടറി അടിച്ചത് എനിക്കാണെന്ന് പറഞ്ഞ് ഇരിക്കുകയാണ് ഞാന്‍. എല്ലാവര്‍ക്കും ഈ സമയത്ത് ജോലിക്ക് പോവാന്‍ പറ്റാത്തതിന്റെ വിഷമമാണ്. എനിക്ക് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഗ്യാപ് കിട്ടിയതിന്റെ സന്തോഷമാണ്. ഒരിക്കലും അങ്ങനൊരു ഗ്യാപ് കിട്ടാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു. ഗര്‍ഭാവസ്ഥയില്‍ മുഴുവനും ജോലി ചെയ്യണമെന്നൊക്കെ തീരുമാനിച്ചയാളാണ് ഞാന്‍. പെട്ടെന്നൊരു ഗ്യാപ് കിട്ടിയപ്പോള്‍ എനിക്കും സന്തോഷം തോന്നി. വീട്ടിലിരിക്കാനും സെല്‍ഫ് പാംപറിങ്ങുമൊക്കെ പറ്റിയ അവസരമാണ് ലഭിച്ചത്.
യോഗ പ്രാക്ടീസൊക്കെ തുടങ്ങി. അതൊക്കെയാണ് ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ വേളയിലെ പ്രധാന പരിപാടി. പഠനം എല്ലാം ഓണ്‍ലൈനിലൂടെയാണ്. പാട്ട് കേള്‍ക്കുക, പിന്നെ ഇപ്പോഴത്തെ പ്രധാന പരിപാടി പഴയ സിനിമകള്‍ ഇരുന്ന് കാണുന്നതാണ്. പണ്ട് നമ്മള്‍ കണ്ട് കോരിത്തരിച്ചിരുന്ന സിനിമകള്‍ കാണുകയാണ് ഞാനിപ്പോള്‍ എന്നും അശ്വതി പറയുന്നു. ചേച്ചിയുടെ മുടി സൂപ്പറാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഇതിനകത്ത് എന്തെങ്കിലും കുരുങ്ങിയാല്‍ അഴിച്ചെടുക്കാന്‍ ഞാന്‍ പെടുന്ന പാട് നിങ്ങള്‍ക്ക് അറിയാമോന്ന് അശ്വതി തിരിച്ച് ചോദിക്കുന്നു.
ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അങ്ങനെ പ്രതീക്ഷിക്കുന്നു എന്നാണ് അശ്വതിയുടെ മറുപടി. 7ാം മാസത്തിലേക്ക് പ്രവേശിച്ചിട്ടേയുള്ളൂ. പത്മയെ പ്രഗന്റായിരുന്ന സമയത്ത് അവസാന ആഴ്ച വരെ വര്‍ക്ക് ചെയ്തിരുന്നു. അന്ന് ദുബായില്‍ ആര്‍ജെ ആയിട്ടാണ് വര്‍ക്ക് ചെയ്തിരുന്നത്.
അന്ന് ഞാന്‍ സംസാരിക്കുമ്പോള്‍ കിതക്കുന്നത് വരെ ആളുകള്‍ക്ക് മനസിലാവുമായിരുന്നു. ഈ പ്രാവശ്യവും മാക്‌സിമം ചെയ്യണമെന്നാണ് വിചാരിക്കുന്നത്. ചക്കപ്പഴത്തിന്റെ ലൊക്കേഷന്‍ വീട്ടില്‍ നിന്നും വളരെ അടുത്താണ്. ദൈവം സഹായിച്ച് വേറെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല നിലവില്‍. കൊവിഡ് പ്രതിസന്ധികളൊക്കെ മാറി, സാധാരണ പോവുകയാണെങ്കില്‍ കുറച്ച് നാള്‍ കൂടി ഷൂട്ടിന് പോവണമെന്നാണ് വിചാരിക്കുന്നത്. ഇതിനിടെ ഒരു ആരാധികയെ ലൈവില്‍ ആഡ് ചെയ്ത് അവരുമായി അശ്വതി സംസാരിക്കുകയും ചെയ്തിരുന്നു.
കോമഡി സൂപ്പര്‍നൈറ്റ് ഇനിയും തുടങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ അയ്യോ, അത് സ്വരം നന്നാവുന്നതിന് മുന്‍പ് പാട്ട് നിര്‍ത്തിയതാണ്. കുറേ കാലം അത് ചെയ്തത് കൊണ്ടാണ് ഒരു ബ്രേക്ക് കൊടുത്തത്. അശ്വതിയും സുരാജും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണ്, ഇപ്പോഴും പഴയ എപ്പിസോഡുകളൊക്കെ കാണാറുണ്ടെന്നും ആരാധിക പറഞ്ഞിരുന്നു. കുറേയായില്ലേ, ഇനി നിര്‍ത്തിക്കൂടേയെന്ന് നിങ്ങള്‍ ചോദിക്കും മുന്‍പ് നിര്‍ത്തിയതാണെന്ന് അശ്വതി പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അശ്വതി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. വ്യത്യസ്ത ലുക്കിലുള്ള അശ്വതിയുടെ രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത് , എന്നിട്ട് ഞാന്‍ ശരിക്കും എന്തായി’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. എന്താകാനാണ് ആഗ്രഹിച്ചതെന്ന കുറിപ്പിനൊപ്പമുള്ള ചിത്രം പുസ്തകവും വായിച്ചിരിക്കുന്ന അശ്വതിയുടേതാണ്. എന്നാല്‍ ഇപ്പോള്‍ എന്തായി എന്ന ക്യാപ്ഷനോടെയുള്ളത് വീട്ടിലെ അടുക്കളയില്‍ പാത്രം കഴുകുന്ന താരമാണ്.
നിരവധി ആരാധകരാണ് കമന്റുകളുമായി എത്തയിത്. പാത്രം മെഷീന്‍ കഴുകുമോ അതോ സെല്‍ഫി എടുത്തതിന്ശേഷം അശ്വതി തന്നെ കഴുകുമോ, എന്നെല്ലാമാണ് ആളുകള്‍ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കെട്ടിയോന്റെ പാത്രങ്ങള്‍ മൂപ്പരോട് കഴുകാന്‍ പറയണം എന്ന കമന്റിന് അശ്വതി പ്രതികരിച്ചിരിക്കുന്നത്, ആള് നാട്ടിലില്ല എന്നാണ്.