കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച അരിമില്ല് ആരോഗ്യവകുപ്പ് പൂട്ടിച്ചു. എറണാകുളം കാലടിയിലെ പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചത്.
നിരവധി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഗെയിറ്റ് പൂട്ടി മില്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. മില്ലിലെ 12 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പരാതിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും മില്ലില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ചാക്കുകെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ തൊഴിലാളികളെ കണ്ടെത്തിയത്.
അധികൃതരെ കണ്ട് ചിലര്‍ ഇറങ്ങി ഓടി. തൊഴിലാളികളെ ക്വാറന്റീനിലാക്കിയെന്നും ഇവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. മില്ലുടമക്കെതിരെ നടപടി സ്വീകരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News