24.6 C
Kottayam
Friday, June 5, 2026

‘കേന്ദ്രം കേരളത്തില്‍ ട്യൂഷന് ചേര്‍ന്ന് പഠിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാനായത്’; ഹരീഷ് പേരടി

Must read

കൊച്ചി:പതിനെട്ടു വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായിട്ടാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എത്തിയത്. വാക്‌സിന്‍ നയത്തിലെ പാളിച്ചകളില്‍ സുപ്രീം കോടതി തുടര്‍ച്ചയായി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും, വിതരണം നീതിപൂര്‍വകമല്ലെന്ന് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പരാതിപ്പെടുകയും ചെയ്ത സാഹര്യത്തിലാണ് നയത്തില്‍ കാതലായ തിരുത്തലോടെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നിര്‍മ്മാണ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ ഇനി കേന്ദ്രം നേരിട്ടു സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതില്‍ ഇപ്പോൾ ഇതാ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേന്ദ്രം കേരളത്തില്‍ ട്യൂഷന് ചേര്‍ന്ന് പഠിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാനായതെന്നാണ് ഹരീഷ് പറയുന്നത്. ഇത്തരത്തില്‍ ഇനിയും കേരളം രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

വാക്‌സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യം ഇപ്പോഴും പൊരുതുകയാണെന്നും വ്യക്തമാക്കിയാരുന്നു രാജ്യത്തോട് സംസാരിച്ചത്.

രോഗത്തെ പ്രതിരോധിക്കാന്‍ രാജ്യം സര്‍വ സന്നാഹവും എടുത്ത് പോരാടി. മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം കുതിച്ചുയര്‍ന്നിരുന്നു. പത്തിരട്ടിയോളം അധികമായി ഓക്സിജന്‍ ആവശ്യമായി. ഇത് തയ്യാറാക്കാന്‍ കഴിഞ്ഞു. കോവിഡ് ആശുപത്രികള്‍ തയ്യാറാക്കി. ഐസിയു കിടക്കകള്‍ തയ്യാറാക്കി, വെന്റിലേറ്ററുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞു. മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദനം ഉയര്‍ത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week