അങ്കമാലിയിൽ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു,തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് ഐ.സി.യുവില്‍,അഛന്‍ റിമാന്‍ഡില്‍,പിതൃത്വത്തില്‍ സംശയമെന്ന് സൂചന
കൊച്ചി: അങ്കമാലി ജോസ് പുരം സ്വദേശിയുടെ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 18 നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്‌കാനിംഗില്‍ തലയ്ക്കു ക്ഷതമേറ്റതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു. തടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിതാവ് കുട്ടിയെ വലിച്ചെറിഞ്ഞതായി അമ്മ വെളിപ്പെടുത്തിയത്.
പോലീസ് അറസ്റ്റ് ചെയ്ത പിതാവിനെ റിമാന്‍ഡ് ചെയ്തു.കുട്ടിയുടെ അമ്മയുമായുള്ള വഴക്കിനിടെ കുട്ടിയെ കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.നേപ്പാളിയായ യുവതിയെ ആണ് ഇയാള്‍ വിവിഹം കഴിച്ചത്. സംശയ രോഗിയായ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കുകൂടിയിരുന്നു. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ടും ഇയാള്‍ക്ക് സംശയമുള്ളതായി വിവരങ്ങളുണ്ട്.
തലയ്ക്ക് ക്ഷതമേറ്റ കുട്ടിയ്ക്ക് ഇടയ്ക്കിടെ അപസ്മാരമുണ്ടാകുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ നില നിലവില്‍ തൃപ്തികരമാണെന്നും അധികൃതര്‍