മകളുടെ കന്യാകത്വം എല്ലാവര്‍ഷവും പരിശോധിക്കും; വിവാദ വെളിപ്പെടുത്തലുമായി അമേരിക്കന്‍ റാപ്പര്‍
ന്യൂയോര്‍ക്ക്: മകളുടെ കന്യകാത്വം എല്ലാവര്‍ഷവും പരിശോധിക്കാറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ലോക പ്രശസ്തനായ അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂനിയര്‍. ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എല്ലാവര്‍ഷവും മകളെ കന്യകാത്വ പരിശോധനയ്ക്കായി ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകാറുണ്ടെന്നും ഇപ്പോള്‍ അവളുടെ 18-ാമത്തെ പിറന്നാള്‍ കഴിഞ്ഞവെന്നും ഇതുവരെ അവള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും എനിക്ക് പറയാനാകുമെന്നും ഹാരീസ് പറഞ്ഞു.
എന്നാല്‍ ഹാരീസ് തമാശ പറയുകയാണെന്നാണ് പരിപാടിയുടെ അവതാരകരായ നസാനിന്‍ മന്ദി, നാദിയ മോഹം എന്നിവര്‍ കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹാരീസ് പറഞ്ഞതോടെ സംഭവം സത്യമെന്ന് അവര്‍ക്ക് മനസിലായി.
മകളുടെ പതാനാറാമത്തെ ജന്മ ദിനത്തിലാണ് ആദ്യമായി കന്യകാത്വ പരിശോധന നടത്തുന്നത്. ഇപ്പോള്‍ ജന്മദിന പാര്‍ട്ടി കഴിഞ്ഞാല്‍ കതകില്‍ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാന്‍ പോകും” ഹാരിസ് പറഞ്ഞു.
കന്യാചര്‍മം പൊട്ടിപ്പോകാന്‍ വേറെ പല സാഹചര്യങ്ങളും കാരണമാകും എന്ന് ഡോക്ടര്‍ പറയും. എന്നാല്‍ അതിനുള്ള സാധ്യതകളില്ലെന്നും പരിശോധക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യാറെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.