FootballNewsRECENT POSTSSports
വിജയപ്രതീക്ഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; എതിരാളികള്‍ ഒഡീഷ എഫ്.സി
കൊച്ചി : ഐ.എസ്. എല്ലില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയില്‍ വൈകിട്ട് 7.30നു നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ് പിന്നെ ജയം കണ്ടിട്ടില്ല. മുംബൈയോടും ഹൈദരാബാദിനോടും പരാജയപ്പെട്ടിരുന്നു. പട്ടികയില്‍ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ച് ആദ്യ ജയം നേടിയ ഒഡീഷ എഫ് സിയും രണ്ടാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. മൂന്ന് പോയിന്റുമായി ആറാം സ്ഥാനത്താണ് ഒഡീഷ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News