Home-bannerKeralaNewsRECENT POSTS
മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനം 15 മിനിറ്റിന് ശേഷം തിരിച്ചിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.15 ന് തിരുവനന്തപുരത്തു നിന്നു കരിപ്പൂരിലേക്ക് പുറപ്പെട്ട ഐ എക്‌സ് 373 നമ്പര്‍ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം പതിനഞ്ച് മിനിട്ടിനു ശേഷം തിരിച്ചിറക്കിയത്. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിക്കുകയായിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ചതിനു ശേഷം ഒമ്പതരയോടെ വിമാനം കരിപ്പൂരിലേക്ക് തിരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News