KeralaNews

പാലത്തായി ആയായും വാളയാര്‍ ആയാലും പീഡനങ്ങള്‍ക്ക് ഒരേ മുഖമാണ്; ഇരയുടെ മൊഴിയിലെ വൈരുദ്ധ്യം നോക്കി പ്രതിക്ക് ജാമ്യം നേടിക്കൊടുക്കുവാന്‍ വെമ്പുന്ന അന്വേഷണ ഉദ്യോഗസ്ഥരെയാണ് ആദ്യം ചാട്ടവാറിനടിക്കണ്ടതെന്ന് അഡ്വ. വിമല ബിനു

കാസര്‍കോട് 16കാരിയെ അച്ഛനടക്കം നാല് പേര്‍ പീഡിപ്പിച്ച സംഭവം വളരെ ഞെട്ടലോടെയാണ് കേരളം കണ്ടത്. മദ്രസ അധ്യാപകനായ പിതാവ് തന്നെ നാളുകളായി ലൈംഗികമായി പീഡിപ്പിക്കുകയായാണെന്ന് പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കി. അമ്മ ഇതിന് ഒത്താശ ചെയ്തിരുന്നുവെന്നും പണം വാങ്ങി പലര്‍ക്കും തന്നെ കാഴ്ചവെച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. മാത്രമല്ല ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനും ജാമ്യം കിട്ടി. ഈ അവസരത്തില്‍ അഭിഭാഷകയായ വിമല ബിനു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.

പോക്സോ കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് കാര്യമില്ല ഗുണത്തിലാണ് കാര്യം ഈ നീചന്‍മാരെ മാതൃകാപരമായി, സമയബന്ധിതമായി ശിക്ഷിക്കാനുള്ള ഊര്‍ജ്ജിതമായ നടപടി ക്രമങ്ങള്‍ ഉണ്ടാകണം. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കോടതിക്ക് മുന്നില്‍ ഇരയെക്കൊണ്ട് മൊഴി കൊടുപ്പിക്കേണ്ട സാഹചര്യം നിയമപാലകര്‍ ഉണ്ടാക്കണം ഒരു വര്‍ഷത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കണം.അല്ലാതെ ഇരയുടെ മൊഴിയിലെ cotnradiction തപ്പി പ്രതിക്ക് ജാമ്യംനേടികൊടുക്കുവാന്‍ വെമ്പുന്ന അന്വേഷണഉദ്യോഗസ്ഥരെ യാണ് ആദ്യം ചാട്ടവാറിനടിക്കണ്ടത്. -വിമല ബിനു ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം

പാലത്തായി ആയാലും, വാളയാർ ആയാലും ഉസ്‌താദായ അപ്പൻ പീഡിപ്പിച്ച നീലേശ്വരം ആയാലും പീഡനങ്ങൾക്ക് ഒരേ സ്വഭാവമാണ് കുഞ്ഞു മനസ്സുകളെ ഒരു പക്ഷെ സ്നേഹം നടിച്ചോ ഭീഷണിപെടുത്തിയോ ഒക്കെ നശിപ്പിക്കുന്ന കിരാതമായ രീതി, സംരക്ഷണം നൽകേണ്ട കൈകളിൽ കിടന്നു പിടയുന്ന ബാല്യങ്ങൾ !!!പക്ഷെ വേദനാജനകം ആയ കാര്യം അവർക്കു നൽകപ്പെടുന്ന നിയമപാലകരുടെ സംരക്ഷണം ആണ്, 4ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എന്തു പറയാനാണ് ഒന്നോർത്തെടുക്കുവാൻ പറ്റുമോ നരകയാതനയുടെ ആ വൃത്തി കെട്ട നിമിഷങ്ങളെ??? പീഡിപ്പിക്കപ്പെട്ട ആ നിമിഷം പോലും ശപിക്ക പെട്ടതും ബുദ്ധിമുട്ടി മറക്കാൻ ശ്രമിക്കുന്നതും ആവാം, അതിനടിയിൽ contradiction കണ്ടെത്താൻ ശ്രമിക്കുന്ന പൊലീസുകാരെ നിങ്ങൾക്കു മാപ്പില്ല, ജാമ്യം നൽകണം എന്ന് തീരുമാനിച്ചാൽ കൊടുത്തിരിക്കുo, ചോദിക്കാനും പറയാനും ജനം തെരുവിൽ ഇറങ്ങണം, പിന്നെ പോലീസ് വേണ്ട രീതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അത് നോക്കാനും ഏതൊക്കെ section നിലനിർത്തണം എന്നൊക്കെ നോക്കാൻ കൂടിയാണ് കോടതികൾ, പ്രോസിക്യൂട്ടർമാർ, തുടങ്ങിയ നീതിന്യായവ്യവസ്ഥ പീഡിപ്പിക്കപെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അടക്കം കൊടുക്കുന്ന നികുതിപ്പണം ആണ് നിങ്ങളുടെ ശമ്പളം അല്ലാതെ പോലീസ് ഏമാന്മാർ കൊണ്ടുവരുന്ന എന്തിലും കണ്ണടച്ച് ഒപ്പ് വക്കാനല്ല മറിച്ചു തിരുത്തേണ്ടത് തിരുത്തണം, ചേർക്കേണ്ടത് ചേർക്കണം, വെട്ടേണ്ടത് വെട്ടണം. പാലത്തായി പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ടായിട്ടും മൊബൈൽ ടവർ ലൊക്കേഷൻ അതും പ്രതിയുടേത് എന്ന് പ്രതി പറഞ്ഞു വിശ്വസിപ്പിച്ച നമ്പറിന്റെ ലൊക്കേഷൻ തേടിയ പോലീസ് ഏമാന്മാരും, pocso add ചെയ്യാനറിയാത്ത ഈ നെറികെട്ടവന്മാരെ ന്യായീകരിക്കാൻ മന്ത്രിമാരും ഇത്തരത്തിലൊരു പീഡനകേസിനെകുറിച്ചറിയാത്ത വനിതാ കമ്മീഷനും, സ്വന്തം മണ്ഡലത്തിലെ പെൺകുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടാവും എന്നോർത്ത ശിശുക്ഷേമ മന്ത്രിയും ഉള്ള നാട്ടിൽ മക്കളെ മാധവിക്കുട്ടി പറഞ്ഞത് പോലെ ഒന്നു കുളിച്ചു തോർത്തിയാൽ മതി, ഇനിയും അന്വേഷണം, വിചാരണ, ഇങ്ങനെയുള്ള പീഡനങ്ങൾക്കായി മക്കളെ വിട്ടുകൊടുക്കേണ്ടത് ഉണ്ടോ എന്ന് ചിന്തിച്ചു പോവുന്നു നീതിദേവതയും പണത്തിന്റെയും അധികാരത്തിന്റെയും പിന്നാലെ പോവുന്ന ഈ നാട്ടിൽ പൊന്നു മക്കളെ നീതി അകലെയാണ് അങ്ങകലെ, അന്വേഷണം, വിചാരണ എന്നൊക്കെയുള്ള ആചാരങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും പീഡിപ്പിച്ചു കൊണ്ടേയിരിക്കും,
പോക്സോ കോടതികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് കാര്യമില്ല ഗുണത്തിലാണ് കാര്യം ഈ നീചൻമാരെ മാതൃകാപരമായി, സമയബന്ധിതമായി ശിക്ഷിക്കാനുള്ള ഊർജ്ജിതമായ നടപടി ക്രമങ്ങൾ ഉണ്ടാകണം. പോക്സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം കോടതിക്ക് മുന്നിൽ ഇരയെക്കൊണ്ട് മൊഴി കൊടുപ്പിക്കേണ്ട സാഹചര്യം നിയമപാലകർ ഉണ്ടാക്കണം ഒരു വർഷത്തിനുള്ളിൽ കേസ് പൂർത്തിയാക്കണം.അല്ലാതെ ഇരയുടെ മൊഴിയിലെ contradiction തപ്പി പ്രതിക്ക് ജാമ്യംനേടികൊടുക്കുവാൻ വെമ്പുന്ന അന്വേഷണഉദ്യോഗസ്ഥരെ യാണ് ആദ്യം ചാട്ടവാറിനടിക്കണ്ടത്.
പക്ഷേ ഇവിടെ സംഭവിക്കുന്നതോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള കേസ് അട്ടിമറികളാണ് മിക്ക കേസുകളിലും കാണുന്നത്.പിന്നീട് പെൺകുട്ടികളുടെ ജീവിതം ദുരിതക്കയത്തിലേക്ക് താഴുകയും ചെയ്യുന്നു., അല്ലാ നമ്മൾ അടക്കമുളളവർ പൊതു സമൂഹം തളളിയിടുന്നു.
അതിലുപരി ഏറെ സങ്കടം ഈ വിഷയത്തിലെ ചില തൊമ്മാടികളുടെ കമന്റുകളാണ് കണ്ടില്ലേ മദ്രസ അധ്യാപകൻ പീഡിപ്പിച്ചില്ലേ, ബിജെപി കാരന്റെ പീഡനം കണ്ടോ തീവ്രത കൂടിയ പീഡനം ഏതു എന്നൊക്കെ പറഞ്ഞു കുറ്റക്കാരെ വർഗീയത പറഞ്ഞു തരംതിരിക്കുന്നു
അഥവാ പീഡനത്തെ പോലും രാഷ്ട്രീയവും മതവും ചേർത്താ ആയുധമാക്കുന്നവർ ഉണ്ട്, ദയവായി ഒന്നു മനസിലാക്കുക, പീഡകർ എല്ലാം നീചജന്മങ്ങളാണ്, തന്റെ കാമവെറിക്കടിമപെട്ടു കുഞ്ഞുപൂക്കളെ നോവിച്ചവർ അവർക്ക്കൊരു ജാതിയേയുള്ളു അസുരജാതി.
ഒരു പെൺകുഞ്ഞും ഒരു സഹോദരിയും കാമഭ്രാന്തന്മാരാൽ പീഡിപ്പിക്കപ്പെടരുത്.
പെണ്ണിന്റെ അനുവാദമില്ലാതെ ഒരുത്തനും അവളുടെ മേൽ കൈ വയ്ക്കരുത്. എന്നൊക്കെ ഘോരഘോരം വാദിച്ചാധികാരത്തിലേറി ഇപ്പോൾ സ്വന്തം മകളെക്കുറിച്ചും അവളുടെ ഭാവിയെക്കുറിച്ചും ചിന്തിച്ചു സ്വർണം കടത്തലിൽ വരെ എത്തി നിക്കുന്ന സ്വന്തമായി കോടതി, പോലീസ് സ്റ്റേഷൻ ഒക്കെയുള്ള വർഗം ന്യായീകരിക്കാൻ അല്ലാതെ നേരെചൊവ്വേ ഏതെങ്കിലും കാര്യം ചെയ്തതായി അറിവില്ല.
സംരക്ഷണം നൽകേണ്ട കൈകൾ പീഡിപ്പിക്കുന്നതിനായി നീളുന്ന ഈ കാലം കെട്ടത് തന്നെ.പക്ഷേ അവരെ മാതൃകപരമായി ശിക്ഷിക്കാൻ ശ്രമിക്കാതെ പ്രതികളെ report തയ്യാറാക്കി രക്ഷിക്കുന്ന പോലീസു വീരന്മാർക്ക് പ്രൊമോഷനും പതക്കവും നൽകാൻ വെംമ്പുന്ന സർക്കാർ ആണ് ഈ നാടിന്റെ ഗതികേട് പ്രതികൾക്കു അവരെ ശിക്ഷിക്കുന്ന കാര്യത്തിൽ ഒരു കരുതലും കാണിക്കാത്ത മനുഷ്യൻ,
ഇനിയൊരു പാലത്തായിയും നിലേശ്വരവും അവർത്തിക്കരുത്. കാമവേറി തോന്നുന്നവർക്ക് തെറ്റ് ചെയ്യാനൊരുങ്ങുമ്പോൾ പേടിയുണ്ടാവണം.അതിനു നാം ഉണർന്നേ മതിയാവൂ, പീഡകർ നമുക്ക് ചുറ്റുമുണ്ട്
north അമേരിക്കയിലെ guatemala സിറ്റി child sexual abuse ഏറ്റവുമധികം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള നാടാണ് അവിടെ വോൾഗ എന്നൊരു പെണ്കുട്ടിയുണ്ട് സ്വന്തം അച്ഛനിൽ അവൾക്കു ജനിച്ച കുഞ്ഞിനേയും കയ്യിൽ പിടിച്ചു പീഡനത്തിനിരയാവുന്നവർക്കിടയിൽ ആശ്വാസത്തിന്റെ പ്രതീക്ഷയുടെ സന്ദേശവുമായവൾ സഞ്ചരിക്കുന്നു, അതെ നാം നമ്മുടെ കുട്ടികൾക്കും പകർന്നു നൽകേണ്ടത് പ്രതീക്ഷയാണ്, ഒന്നുമില്ല, ഒന്നും അവസാനമല്ല എന്നവർ മനസ്സിലാക്കട്ടെ, എന്തായാലും ഭരണകൂടമോ, അന്വേഷണഉദ്യോഗസ്ഥരോ കോടതിയോ അവർക്കായി നിലകൊള്ളും എന്ന് തെറ്റിദ്ധരിച്ചു പോവരുത് നിങ്ങൾ. ഈ നിയമവ്യവസ്‌തിഥിയോട് ചിലപ്പോഴെങ്കിലും വെറുപ്പ്‌ തോന്നിയ ഒരു സാധാരണകാരിയായ അഭിഭാഷക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker