HealthKeralaNews

ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം

കോട്ടയം: ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 85 പേരുടെ സാംപിള്‍ പരിശോധിച്ചതിലാണ് അഞ്ച് പേര്‍ കൂടി പോസിറ്റീവായത്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളും, മൂന്ന് പേര്‍ പുരുഷന്മാരുമാണുള്ളത്.

യുവാവിന്റെ വീടിന്റെ പരിസരത്ത് നടന്ന നൂല് കെട്ടിനും, മരണാനന്തര ചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം ബാധിച്ചത്. ഇന്ന് കുടുതല്‍ പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തമാക്കി.

നേരത്തേ യുവാവ് പോയ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. സ്റ്റേഷന്‍ അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

കൂടാതെ ചിങ്ങവനത്തെ ബാര്‍ബര്‍ ഷോപ്പ്, കടകള്‍ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ച യുവാവ് ചെന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമായതോടെ കൗണ്‍സിലറിന്റെ അധ്യക്ഷതയില്‍ രാവിലെ ജാഗ്രതാ സമിതി കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button