26 C
Kottayam
Saturday, June 6, 2026

ആ കൈകൾ വാരിയെടുത്തത് മനുഷ്യജീവൻ; വൈറലായി റെയിൽവേ പോലീസുകാരുടെ വീഡിയോ

Must read

കണ്ണൂർ: ആ കൈകൾ വാരിയെടുത്ത് രക്ഷിച്ചത് തീവണ്ടി യാത്രക്കാരന്റെ ജീവൻ. ഓടിക്കയറുമ്പോൾ വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണുപോയ ആളെ ഒരുനിമിഷംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുയർത്തുകയായിരുന്നു. കണ്ണൂർ റെയിൽവേ സിവിൽ പോലീസ് ഓഫീസർ വി.വി. ലഗേഷും സീനിയർ പോലീസ് ഓഫീസർ സുരേഷ് കക്കറയുമാണ് രക്ഷകരായത്.

ബസ് കണ്ടക്ടർ ഒരു യാത്രക്കാരന്റെ ജീവൻ കൈയിലേന്തി ജീവിതത്തിലേക്ക് പിടിച്ചുയർത്തി എടുക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതിന് മുൻപ്‌ നടന്ന സംഭവമാണിത്. എന്നാൽ ഡ്യൂട്ടിക്കിടയിൽ നടത്തിയ ഈ രക്ഷാപ്രവർത്തനം വെള്ളിയാഴ്ചയാണ് റെയിൽവേ പോലീസ് സി.സി.ടി.വി യിൽനിന്ന് കണ്ടെത്തിയത്. മറ്റൊരു സംഭവം തിരയുന്നതിനിടയിലാണ് ഈ വീഡിയോ കണ്ടതും വൈറലായതും.

മേയ് 26-ന് രാത്രി എട്ടിന് കണ്ണൂർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കൊച്ചുവേളി-പോർബന്ദർ എക്‌സ്‌പ്രസ് സ്റ്റേഷനിൽ നിർത്തി യാത്ര തുടരുന്നതിനിടയിലാണ് യാത്രക്കാരൻ ഓടിക്കയറാൻ ശ്രമിച്ചത്. പിടിവിട്ടു വീഴവേ ലഗേഷ് ഓടിയെത്തി കൈയിൽ തൂക്കിയെടുത്ത് മീറ്ററുകളോളം ദൂരത്തേക്ക് കൈവിടാതെ പിടിച്ചുകൊണ്ട് ഒരു ജീവൻ രക്ഷിക്കുകയായിരുന്നു. കൈയിൽ താങ്ങി ഓടുന്നതിനിടയിൽ ട്രെയിൻ അടിയിലേക്ക് കുടുങ്ങുകയോ അകപ്പെടുകയോ ചെയ്തിരുന്നെങ്കിൽ രണ്ടു ജീവൻ നഷ്ടപ്പെടുമായിരുന്നു.

കായംകുളത്തുനിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്. കണ്ണൂർ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ വെള്ളക്കുപ്പി വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. വണ്ടിക്കുള്ളിൽ കയറ്റിയ യാത്രക്കാരനെ വണ്ടിക്കുള്ളിലുണ്ടായ ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകി. ഞായറാഴ്ച വൈകീട്ട് 5.30-ന് ഇരിണാവ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേരുന്ന യോഗത്തിൽ എം. വിജിൻ എം.എൽ.എ. ലഗേഷിനെ ആദരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week