KeralaNews

വാട്‌സ് ആപ്പ് വഴി പണി വരുന്നു,ജാഗ്രത പാലിയ്ക്കണമെന്ന് പോലീസ് മുന്നറിയിപ്പ്‌

തിരുവനന്തപുരം: വാട്സ് ആപ്പ് വഴിയുള്ള ഒരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന്  ആറക്ക ഒ‌ടിപി ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന എസ്എംഎസ് അല്ലെങ്കിൽ കോൾ വഴിയാണ് ഒ‌ടുപി വെരിഫൈ ചെയ്യേണ്ടത്. 


നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ  വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.
അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്സ് ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു.

കോൾ അടിസ്ഥാനമാക്കിയുള്ള വാട്സ് ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന ഒടിപി കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു. നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്സ് ആപ്പ് നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ ഒടിപിയും ഉണ്ട്. തട്ടിപ്പുകാർ ഒടിപി എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് ഒടിപി ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ  വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു. ചില തട്ടിപ്പുകാർ തെറ്റായ ഒടിപി എന്റർ ചെയ്ത് നിങ്ങളുടെ  വാട്സ് ആപ്പ് അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ  മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക്  അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker