24.9 C
Kottayam
Friday, June 5, 2026

യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം; ഡെന്‍മാര്‍ക്ക് – സ്ലോവേനിയ മത്സരം സമനിലയില്‍

Must read

മ്യൂണിക്ക്: യൂറോകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇംഗ്ലണ്ട് ഒറ്റഗോളിന് സെര്‍ബിയയെ തോല്‍പിച്ചു. വിറച്ചെങ്കിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്. കളിയുടെ വിധി നിശ്ചയിച്ചത് പതിമൂന്നാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം. ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട് കിണഞ്ഞ് ശ്രമിച്ചു, ഫലം കണ്ടില്ല. ഒപ്പമെത്താന്‍ സെര്‍ബിയ സാധ്യമായ വഴികളെല്ലാം തേടി. പക്ഷേ, ഒറ്റ ഗോളില്‍ വിലപ്പെട്ട മൂന്ന് പോയിന്റുമായി ഇംഗ്ലണ്ട്. വ്യാഴാഴ്ച ഡെന്‍മാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. സെര്‍ബിയ സ്ലോവേനിയയുമായും ഏറ്റുമുട്ടും.

അതേസമയം, ഡെന്‍മാര്‍ക്ക് – സ്ലോവേനിയ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പതിനേഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ യൂറോകപ്പില്‍ ഹൃദയാഘാതത്തെ കളിക്കളത്തില്‍ കുഴഞ്ഞു വീണ താരമാണ് എറിക്‌സന്‍. എഴുപത്തിയേഴാം മിനിറ്റില്‍ എറിക് ജാന്‍സയാണ് സ്ലോവേനിയയുടെ സമനിലഗോള്‍ നേടിയത്.

നേരത്തെ, പോളണ്ടിനെ വീഴ്ത്താന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് പോളണ്ട്. 16ആം മിനുട്ടില്‍ പറന്നെത്തിയ കോര്‍ണര്‍ കിക്കിന് തലവച്ച് ആദം ബുക്‌സ ലീഡ് സമ്മാനിച്ചു. അടിയേറ്റതോടെ ഇരമ്പിയാര്‍ത്ത് ഡച്ച് പട. പോളണ്ട് ഗോള്‍മുഖത്ത് തുടരെ ആക്രമണം. 29-ാം മിനുട്ടില്‍ കോഡി ഗാപ്‌കെ തൊടുത്ത തീയുണ്ട പോളിഷ് താരത്തെ സ്പര്‍ശിച്ച് വലയിലേക്ക്. ലീഡുയര്‍ത്താനുള്ള ഒരുപിടി അവസരങ്ങള്‍ നെതര്‍ലന്‍ഡ് താരങ്ങള്‍ കളഞ്ഞുകുളിച്ചു. മികച്ച സേവുകളുമായി ഷെസ്‌നി പോളണ്ടിന്റെ രക്ഷകനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week